കൂടൊരുക്കി തൂക്കണാം കുരുവികള്‍

v8845d1osavvtedqrpmn90vv8 baya-weaver-nests content-mm-mo-web-stories a1eikpf8siq68i63qeljkruvq content-mm-mo-web-stories-environment-2022 content-mm-mo-web-stories-environment

കാറ്റിലാടുന്ന ഒട്ടേറെ കൂടുകളാണ് ഉയരമുള്ള തെങ്ങുകളുടെ പട്ടകളിൽ ഉള്ളത്. നല്ല നെയ്ത്തുകാരാണ് ബയാ വീവർ എന്ന തൂക്കണാം കുരുവികൾ.

Image Credit: Jeejo John

ചിലയിടങ്ങളിൽ ഇവയെ കൂരിയാറ്റ എന്നും വിളിക്കും. വയലുകളോട് ചേർന്ന് നിൽക്കുന്ന ഉയരമുള്ള തെങ്ങുകളിലോ മരങ്ങളിലോ നെയ്തെടുക്കുന്ന നീളവും ഉറപ്പും ഏറിയ കൂടുകളാണ് ഇവയുടേത്.

Image Credit: Jeejo John

ആൺ കുരുവികൾ രണ്ടോ മൂന്നോ കൂടുകൾ നിർമിക്കും. പെൺകുരുവികൾ അവ ഇഷ്ടപ്പെടുന്ന കൂട്ടിൽ മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കും.

Image Credit: Jeejo John

കൂടു കൂട്ടാൻ ഉപയോഗിക്കുന്ന ഇലനൂലുകൾ 20 മുതൽ 60 സെന്റീമീറ്റർ വരെ നീളമുള്ളതാകും. ഒരു കൂടു പൂർത്തിയാക്കാൻ ആൺകുരുവി 500 യാത്രകൾ വരെ നടത്തും.

Image Credit: Jeejo John

ഏകദേശം 8 ദിവസം വരെ ഒരു കൂട് നിർമിക്കാനെടുക്കും. കൂടിന്റെ ഉൾഭാഗത്തെ അലങ്കാരങ്ങൾ പെൺകുരുവികളാണ് നടത്തുക. കൂടിന്റെ ഉൾഭാഗത്ത് ചിലപ്പോൾ കളിമണ്ണും ഉപയോഗിക്കും

Image Credit: Jeejo John