പാമ്പ് ശത്രുവല്ല, മിത്രം; ജൂലൈ 16, രാജ്യാന്തര പാമ്പുദിനം

content-mm-mo-web-stories 1ugb8g064e2hh4osvvet1g6bvp 2lh953mih69ld4sd3rivjt93nm content-mm-mo-web-stories-environment-2022 world-snake-day content-mm-mo-web-stories-environment

പാമ്പുകൾക്കുമുണ്ട് ഒരു ദിവസം. ജൂലൈ 16 ആണ് രാജ്യാന്തര പാമ്പുദിനം ആയി ആചരിക്കുന്നത്.

Image Credit: Shutterstock

പാമ്പുകളോടുള്ള പേടി മാറ്റുക, പാമ്പുകൾകൂടി ഉൾക്കൊള്ളുന്ന ആവാസവ്യവസ്ഥയെ ആദരിക്കുക, പാമ്പുകടിയേറ്റുള്ള മരണങ്ങൾ തടയുക എന്നിവയാണ് ലക്ഷ്യം.

Image Credit: Shutterstock

ആവാസവ്യവസ്ഥയിൽ നിർണായക സ്ഥാനം പാമ്പിനുണ്ട്. സസ്യങ്ങൾ മുതൽ വിവിധ ജീവിവർഗങ്ങൾ പിന്നിട്ട് പുഴുക്കളും സൂക്ഷ്മജീവികളും വരെ എത്തി വീണ്ടും സസ്യങ്ങളിൽനിന്നു തുടങ്ങുന്ന ഭക്ഷ്യശൃംഖലയിൽ മനുഷ്യന്റെ ഏറ്റവും വലിയ മിത്രങ്ങളാണ് പാമ്പുകൾ.

Image Credit: Shutterstock

രോഗം പരത്തുന്ന പ്രാണികളെയും എലികളെയും ഭക്ഷണമാക്കുന്നു. ലോകത്ത് ഉൽപ്പാദിപ്പിക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ 30 ശതമനാവും എലികളോ പ്രാണികളോ തിന്നൊടുക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നു എന്നാണ് കണക്ക്.

Image Credit: Shutterstock

കേരളത്തിൽ ‘ആളെ കൊല്ലാൻ’ വിഷമുള്ള പാമ്പുകൾ പ്രധാനമായും നാലെണ്ണമാണ്. രാജവെമ്പാല, മൂർഖൻ, ശംഖുവരയൻ (വെള്ളിക്കെട്ടൻ), അണലി. ഒരു രാജാവിനെപ്പോലെ, തലയുയർത്തി പകൽസമയത്ത് ഇരതേടുകയാണ് രാജവെമ്പാലയുടെ രീതി

Image Credit: Shutterstock

മനുഷ്യൻ പാമ്പിനെ പേടിക്കുന്നതിനേക്കാൾ കൂടുതൽ പാമ്പുകൾ മനുഷ്യരെ പേടിക്കുന്നുണ്ട്. ശാന്തമായി സഞ്ചരിക്കുക, വിശക്കുമ്പോൾ മാത്രം ഇര തേടുക, ഭക്ഷണത്തിനു ശേഷം വിശ്രമിക്കുക എന്നിങ്ങനെയാണ് രീതി

Image Credit: Shutterstock