പാമ്പുകളുടെ വിസ്മയിപ്പിക്കുന്ന ലോകം

different-types-of-snakes content-mm-mo-web-stories 2cbbj709im6ehujicrqodm7hr7 74kbn3r1d79f6jkobj9hep74h2 content-mm-mo-web-stories-environment-2022 content-mm-mo-web-stories-environment

ചോലമണ്ഡലി (Malabar Pit Viper, Trimeresurus malabaricus) - 55–105 സെന്റിമീറ്റർ നീളം. പശ്ചിമ ഘട്ടത്തിലെ നിത്യഹരിത വനങ്ങൾ, ചോലക്കാടുകൾ, തോട്ടങ്ങൾ എന്നിവിടങ്ങളിൽ കാണപ്പെടുന്നു. വ്യത്യസ്ത കളർ മോർഫുകളിൽ കാണപ്പെടുന്നു.

Image Credit: Daniel V Raju, Naturalist

ചെംമെലിവാലൻ(Western Shield tail, Teretrurus Sanguineus) - പശ്ചിമഘട്ടത്തിലെ വനപ്രദേശങ്ങളിൽ കാണപ്പെടുന്നു. വിഷമില്ല. തിളങ്ങുന്ന ചുവപ്പ് കലർന്ന തവിട്ട് അല്ലെങ്കിൽ കറുപ്പ് നിറമുള്ള നീളം കുറഞ്ഞ ശരീരം. കവചവാലൻ പാമ്പുകളിൽ പല സ്പീഷസുകളും പല നിറങ്ങളിൽ കാണാം എന്നതിനാൽ നിറം മാത്രം അടിസ്ഥാനമാക്കി തിരിച്ചറിയാനാകില്ല.

Image Credit: Daniel V Raju, Naturalist

മൂർഖൻ (Indian cobra, Naja naja) – 100 –220 സെന്റിമീറ്റർ വരെ നീളം. തലയ്ക്കു കഴുത്തിനേക്കാൾ വീതി കുറവ്. ഇരപിടിക്കാൻ മേൽക്കൂരയിലേക്കും മരമുകളിലേക്കും കയറാൻ സാധിക്കും. ആവാസ വ്യവസ്ഥ, പ്രായം ഇവയെ അടിസ്ഥാനമാക്കി പല നിറങ്ങളിൽ കാണുന്നതിനാൽ പ്രാദേശികമായി നിരവധി പേരുകളുണ്ട്.

Image Credit: Daniel V Raju, Naturalist

ശംഖുവരയൻ (common crait, Bungarus caeruleus) – 90 –120 സെന്റിമീറ്റർ നീളം. മിനുസമുള്ള കറുപ്പ് നിറത്തിൽ വെള്ള നിറത്തിലുള്ള ഇരട്ട വരകൾ. ചിലപ്പോൾ കഴുത്തിനു സമീപം വരകൾ കാണില്ല. വെള്ളിക്കെട്ടനെന്നും പ്രാദേശികമായി മോതിരവളയൻ, കെട്ടുവളയൻ, വളവളപ്പൻ തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു.

Image Credit: Daniel V Raju, Naturalist

ചുരുട്ട മണ്ഡലി (Indian saw scaled viper, Echis carinatus) – 30 മുതൽ 80 സെന്റിമീറ്റർ വരെ നീളമുള്ള ഇവ രക്ത അണലി, ഈർച്ചവാൾ ശൽക്ക അണലി എന്നീ പേരുകളിലും അറിയപ്പെടുന്നു. തല ത്രികോണാകൃതിയിലാണ്. മുൻ ഭാഗം കൂർത്ത ശൽക്കങ്ങളുണ്ട്. നിറം തവിട്ട്, ചാരം, ചെങ്കൽ എന്നിങ്ങനെ. മരുഭൂമികൾ വനങ്ങൾ, കുറ്റിച്ചെടിക്കാടുകൾ , ഇലപൊഴിയും കാടുകൾ, പുൽമേടുകൾ, കൃഷി സ്ഥലങ്ങൾ, ചെങ്കൽ കുന്നുകൾ എന്നിവിടങ്ങളിൽ കാണപ്പെടുന്നു.

Image Credit: Daniel V Raju, Naturalist