കടുവ സംരക്ഷണം എന്തിന്?

content-mm-mo-web-stories 12r9m1v4mm0ktmrr0eltg488c2 tiger-conservation 7frjrpvomnsppgq1sork58qdj9 content-mm-mo-web-stories-environment-2022 content-mm-mo-web-stories-environment

കാട്ടിലെ ഏറ്റവും ഗാംഭീര്യമുള്ള ജീവികളിലൊന്ന് എന്നതിലപ്പുറം പ്രകൃതിയിലെ ആവാസവ്യവസ്ഥകളുടെ ആരോഗ്യകരമായ നിലനിൽപിന് വലിയ സംഭാവന നൽകുന്നവരാണ് കടുവകൾ. ഇന്ന് ലോകത്തിലാകെയുള്ള കടുവകളിൽ പകുതിയിലേറെയും ഇന്ത്യയിലാണ്.

ജീവലോകത്തിലെ ‘അംബ്രെലാ സ്പീഷീസുകളിൽ’ ഒന്നാണിവ. അംബ്രെലാ സ്പീഷീസിൽ ഉൾപ്പെട്ട ഒരു ജീവിയെ സംരക്ഷിക്കുന്നത് മറ്റനേകം ജീവിവർഗങ്ങളെ സംരക്ഷിക്കുന്നതിനു തുല്യമാണ്. 2018ൽ 20 സംസ്ഥാനങ്ങളിലെ കാടുകളിൽ നടത്തിയ ടൈഗർ സർവേ പ്രകാരം ഇന്ത്യയിലാകെ 2,967 കടുവകളാണുള്ളത്

ഭക്ഷ്യശൃംഖലയിൽ ഏറ്റവും മുകളിൽ വരുന്ന കടുവയെപ്പോലുള്ള മാംസഭോജികളാണ് മാനുകൾ, കാട്ടുപോത്തുകൾ തുടങ്ങിയ സസ്യഭുക്കുകളുടെ എണ്ണം നിയന്ത്രിച്ച് നിർത്തുന്നത്

കാട്ടിലെ ആരോഗ്യകരമായ സഹവർത്തിത്വം നിലനിർത്തുന്നതിന് കടുവസംരക്ഷണം വഴിവയ്ക്കുന്നു. കടുവകളുടെ നിലനിൽപ് ജൈവവൈവിധ്യത്തിന്റെയും സന്തുലിതമായ ആവാസവ്യവസ്ഥയുടെയും നിലനിൽപിന് അത്യന്താപേക്ഷിതമാണ്

ഒരു കടുവയെ സംരക്ഷിക്കുമ്പോൾ നാം കാക്കുന്നത് ഏകദേശം 25,000 ഏക്കർ വനമാണ്. ഇത്രയും വലിയ ആവാസവ്യവസ്ഥയുടെ ഗുണഭോക്താക്കളിൽ മൃഗങ്ങൾ മാത്രമല്ല, മനുഷ്യരുമുണ്ട്

ഒരു കടുവയെ സംരക്ഷിക്കുമ്പോൾ നാം കാക്കുന്നത് ഏകദേശം 25,000 ഏക്കർ വനമാണ്. ഇത്രയും വലിയ ആവാസവ്യവസ്ഥയുടെ ഗുണഭോക്താക്കളിൽ മൃഗങ്ങൾ മാത്രമല്ല, മനുഷ്യരുമുണ്ട്

കാടുകൾക്കു പുറമേ നീർത്തടങ്ങളും കടുവയുടെ ആവാസകേന്ദ്രങ്ങളാണ്. ഇവയുടെ സംരക്ഷണത്തിലൂടെ ലക്ഷക്കണക്കിനാളുകളുടെ ശുദ്ധജല സ്രോതസ്സുകളെയും സംരക്ഷിക്കാനാകുന്നു