70 വർഷങ്ങൾക്കു ശേഷം ചീറ്റകൾ ഇന്ത്യയിലേക്ക്

6f87i6nmgm2g1c2j55tsc9m434-list 59se0l1opqs3u0q3f9hr2ebfj6-list 7cttmavpa8e82gpd813nktt9qh mo-environment-cheetah

സിംഹങ്ങളുടെയും കടുവകളുടെയും തറവാടായ ഇന്ത്യയിൽ മാർജാര കുടുംബത്തിലെ ഏറ്റവും വലിയ വേഗക്കാരായ ചീറ്റപ്പുലികളില്ല..

Image Credit: Shutterstock

ചീറ്റപ്പുലികളുടെ ഭൂഖണ്ഡാന്തര മാറ്റിപ്പാർപ്പിക്കൽ ഇന്ത്യയിൽ നടക്കാൻ പോകുകയാണ്. ഇതു പ്രകാരം 16 വരെ ചീറ്റപ്പുലികൾ ഇന്ത്യയിലെത്തുമെന്നാണു വിവരം.

Image Credit: Shutterstock

ഇതിൽ ആദ്യ സംഘം ഈ ഓഗസ്റ്റിൽ തന്നെയെത്തും. ചീറ്റകളുടെ പ്രധാന അധിവാസകേന്ദ്രങ്ങളായ ആഫ്രിക്കയിലെ ദക്ഷിണാഫ്രിക്ക, നമീബിയ എന്നിവിടങ്ങളിൽ നിന്നാണ് ഇവയെത്തുന്നത്.

Image Credit: Shutterstock

ചീറ്റകളിലെ ഒരു വിഭാഗമായ ഏഷ്യാറ്റിക് ചീറ്റപ്പുലികളാണ് ഇന്ത്യയിൽ ഉണ്ടായിരുന്നത്. സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയിൽ വംശനാശം സംഭവിച്ചുപോയ ഒരേയൊരു ജീവിവിഭാഗമാണ് ചീറ്റകൾ.

Image Credit: Shutterstock

1952ൽ ആണ് ചീറ്റകൾ ഇന്ത്യയിൽ വംശനാശം വന്നുപോയത്. ലോകത്തിലെ ഏറ്റവും വേഗമുള്ള ജീവികളായ ചീറ്റകൾക്ക് മണിക്കൂറിൽ 70 കിലോമീറ്റർ വേഗത്തിൽ ഓടാൻ സാധിക്കും.

Image Credit: Shutterstock
Web Stories

For More Webstories Visit:

manoramaonline.com/web-stories/environment.html
Read More