പറക്കുമ്പോൾ ഉറങ്ങുന്ന കടലാള

https-www-manoramaonline-com-web-stories https-www-manoramaonline-com-web-stories-environment-2022 s3i24fm15s6fc2b735li4ogp8 7fsj4f0kgppivh298a343f0eb1 sighting-of-rare-sooty-tern-recorded-in-kasaragod https-www-manoramaonline-com-web-stories-environment

കേരളത്തിൽ അപൂർവമായെത്തുന്ന കടൽപക്ഷിയായ കറുത്ത കടലാള (സോട്ടി ടേൺ) യെ കാസർകോട് ചിത്താരി കടപ്പുറത്തു കണ്ടെത്തി

Image Credit: Shutterstock

ലാരിഡേ കുടുംബത്തിൽ ഉൾപ്പെടുന്ന കടൽ പക്ഷിയാണിത്. പ്രധാനമായും ഉഷ്ണ മേഖലാ സമുദ്രങ്ങളിൽ കാണപ്പെടുന്നു.2019ൽ പനയാലിൽ ഇതേ പക്ഷിയെ കണ്ടെത്തിയിരുന്നു. കടലിന്റെ ഉപരിതലത്തിലെ മത്സ്യങ്ങളാണ് പ്രധാന ആഹാരം. ചിറകുകൾ നനയുമെന്നതിനാൽ ഇവ മുങ്ങി മീൻ പിടിക്കാറില്ല. 200 ഗ്രാമാണു ശരാശരി ഭാരം.

Image Credit: Shutterstock

ശരാശരി 30 വർഷമാണ് ഇവയുടെ ആയുസ്. തുടർച്ചയായി ഏറെ സമയം പറക്കാനുള്ള കഴിവ് ഇവയ്ക്കുണ്ട്. ഉറക്കം പോലും പറക്കലിനിടെയാണ്. തലച്ചോറിന്റെ ഒരു ഭാഗത്തിനു വിശ്രമം കൊടുത്താണ് ഏതാനും നിമിഷങ്ങൾ മാത്രം നീണ്ടു നിൽക്കുന്ന ഇത്തരത്തിലുള്ള ഉറക്കം സാധ്യമാകുന്നത്.

Image Credit: Shutterstock

ജനവാസം കുറഞ്ഞ ദ്വീപുകളിലെ പാറക്കെട്ടുകളാണ് പ്രജനന കാലത്ത് മുട്ടയിടാൻ തിരഞ്ഞെടുക്കുക. പൂർണ വളർച്ചയെത്തുമ്പോൾ ശരീരത്തിന്റെ മുകൾ ഭാഗത്തു കറുപ്പും ശരീരത്തിനടിയിലും തലയിലും വെളുപ്പ് നിറവുമാണ്. എന്നാൽ ഇവയുടെ കുഞ്ഞിന് കൂടുതൽ ഇരുണ്ട നിറമാണ്.

Image Credit: Shutterstock