ലാറി പൂച്ച ‘പുലി’യാണ്

larry-the-cat-spotted-outside-10-downing-street content-mm-mo-web-stories 1h82piepha07kot1vrhj1mvbsc 588ituijjgvr7vagnm0q8vk1g4 content-mm-mo-web-stories-environment-2022 content-mm-mo-web-stories-environment

യുകെ പ്രധാനമന്ത്രിയുടെ ലണ്ടനിലെ ഡൗണിങ് സ്ട്രീറ്റിലെ പത്താം നമ്പർ വസതിയിൽ ഔദ്യോഗിക എലിപിടുത്തക്കാരനായി ലാറി ചുമതലയേറ്റിട്ട് ഇത് പതിനൊന്നാം വർഷമാണ്. ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ എലിയെ പിടിക്കുകയെന്ന ഭാരിച്ച ചുമതലയാണ് ലാറിക്കുള്ളത്

Image Credit: Twitter

ഡേവിഡ് കാമറൺ പ്രധാനമന്ത്രിയായിരിക്കെയാണ് ലാറി ചുമതലയേറ്റത്. അതും തെരുവുപൂച്ചകളെ സംരക്ഷിക്കുന്ന സ്ഥാപനത്തിൽ നിന്ന്. വീരശൂര പരാക്രമത്തിൽ റാങ്ക്‌ലിസ്റ്റിൽ മുൻപന്തിയിലെത്തിയ ലാറി ഇന്ന് വലിയ നിലയിലാണ്.

Image Credit: Twitter

വെളുപ്പും ചാരനിറവും ഇടകലർന്ന സുമുഖൻ പൂച്ചയെ ലോകത്തിനു മുഴുവനുമറിയാം. പത്താം നമ്പർ വസതിയുടെ വാതിൽ തുറക്കുമ്പോഴെല്ലാം ആദ്യം ചാടിയിറങ്ങുന്നതു കക്ഷിയാണ്.

Image Credit: Twitter

തൽസമയ ടിവി പരിപാടിക്കിടെ പ്രധാനമന്ത്രിയുടെ വീടിന്റെ മുൻവാതിലിനു കുറുകെ ഒരു പൊണ്ണൻ എലിയുടെ പിന്നാലെ പായുന്നതു ക്യാമറയിൽ പതിഞ്ഞതാണു ലാറിയുടെ നക്ഷത്രം മാറ്റിയെഴുതിയത്.

Image Credit: Twitter

അതിഥികളെ വരവേൽക്കുന്നതു മുതൽ വസതിയിലെ എലികളുടെ വിളയാട്ടം വരെ കൃത്യമായി നിരീക്ഷിക്കും. സുരക്ഷാ പ്രതിരോധ രംഗത്ത് പൂച്ചയല്ല, പുലിയാണ് ലാറി. ലാറിയുടെ ഉടമസ്ഥത സംബന്ധിച്ചും പല വിവാദങ്ങളുമുണ്ടായിട്ടുണ്ട്. അതൊന്നും പുള്ളിയെ ബാധിച്ചിട്ടുമില്ല.

Image Credit: Twitter

2007ൽ ജനിച്ച ലാറി 2011ലാണ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. എത്രയെത്ര വിശ്വവിഖ്യാതമായ എലിപിടുത്തങ്ങൾ. 2011 ഏപ്രില്‍ 22 നാണ് ആദ്യമായി എലിയെ പിടിക്കുന്നത്. പിന്നെ തുടർന്നങ്ങോട്ട് പ്രധാനമന്ത്രിയുടെ വസതിയിലെ മാത്രമല്ല, പൊതുജനങ്ങളെ ഉപദ്രവിക്കുന്ന എലികളെയും പിടികൂടിയിട്ടുണ്ട്.

Image Credit: Twitter