കാസർകോട് ജില്ലാ സാമൂഹിക വനവൽക്കരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ മുളിയാർ റിസർവിലെ ചെമ്പിലാംകൈ, ചൊട്ട, ദർഘാസ്, ചെറ്റത്തോട് വനമേഖലയിൽ പക്ഷി സർവേ നടത്തി.
സർവേയിൽ 75 ഇനം പക്ഷികളെ കണ്ടെത്തി. കാസർകോട് ബേഡേഴ്സ് കൂട്ടായ്മയുമായി സഹകരിച്ചായിരുന്നു സർവേ നടത്തിയത്.
കാട്ടുവേലിത്തത്ത, നീലക്കുരുവി, അസുരപ്പൊട്ടൻ, മീൻ കൂമൻ, രാചൗങ്ങൻ, മാക്കാച്ചിക്കാട തുടങ്ങിയ പക്ഷിയിനങ്ങളെ കണ്ടെത്തി.
കാസർകോട് ബേഡേഴ്സ് കൂട്ടായ്മയിലെ 16 അംഗങ്ങൾ സർവേയിൽ പങ്കെടുത്തു.
വിപുലമായി സർവേ നടത്തിയാൽ കൂടുതൽ പക്ഷികളെ കണ്ടെത്താൻ സാധിക്കുമെന്ന് സർവേയിൽ പങ്കെടുത്ത വിദഗ്ധർ പറഞ്ഞു.