സെക്രോപിയ വൃക്ഷങ്ങളും സ്ലോത്തുകളും

6f87i6nmgm2g1c2j55tsc9m434-list mo-environment-wildlife 59se0l1opqs3u0q3f9hr2ebfj6-list 66h8nffe701vnhrdvunt4gso4k mo-environment-animal

ക്ഷണ കാര്യത്തില്‍ പോലും അതീവ നിബന്ധനകള്‍ വച്ചു പുലര്‍ത്തുന്നവരാണെന്ന ധാരണയാണ് തെക്കേ അമേരിക്കയിലെ ജീവികളായ സ്ലോത്തുകളെക്കുറിച്ചുള്ളത്. പ്രത്യേകിച്ചും മൂന്ന് വിരലുകളുള്ള ബ്രാഡിപസ് സ്ലോത്തുകള്‍

Image Credit: Istock

സെക്രോപിയ വൃക്ഷങ്ങളാണ് ഇവയുടെ ഏക ആശ്രയം. ഇവയുടെ ജീവിതവും, ഇണ ചേരലും, ഭക്ഷണവുമെല്ലാം ഈ മരങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. പക്ഷേ ഇക്കാര്യങ്ങളില്‍ സമീപകാലം വരെ വലിയ മാറ്റങ്ങള്‍ ഉണ്ടായില്ലെങ്കിലും ഇപ്പോള്‍ സ്ലോത്തുകളും അതിജീവനത്തിനായി ചില വിട്ടുവീഴ്ചകള്‍ക്കു തയാറാകുന്നു എന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

Image Credit: Istock

ഉയരത്തില്‍ വളരുന്ന, നിറയെ ഇലകളുള്ള വൃക്ഷങ്ങളാണ് സെക്രോപിയകള്‍. ഒരില പറിച്ചെടുത്താലും മറ്റു വൃക്ഷങ്ങളേക്കാള്‍ വേഗത്തില്‍ സെക്രോപിയ വൃക്ഷങ്ങളില്‍ പുതിയ ഇലകള്‍ പെട്ടെന്നു വളരും. ഇതു തന്നെയാണ് മരങ്ങളുടെ ഇലകള്‍ മാത്രം തിന്നു ജീവിക്കുന്ന സ്ലോത്തുകള്‍ക്ക് സെക്രോപിയയെ പ്രിയപ്പെട്ടതാക്കി തീര്‍ത്തതും.

Image Credit: Istock

കൂടാതെ സെക്രോപിയ ഇലകളില്‍ വെള്ളത്തിന്‍റെ അംശം കൂടുതലുള്ളതും, മറ്റു വൃക്ഷങ്ങളുടെ ഇലയേക്കാള്‍ ഹാനികരമായ പദാര്‍ത്ഥങ്ങള്‍ കുറവാണെന്നതും ഇവയെ സ്ലോത്തുകള്‍ ആഹാരമായി തിരഞ്ഞെടുക്കാന്‍ കാരണമാണ്.

Image Credit: Istock

സമീപകാലം വരെ മൂന്നു വിരല്‍ സ്ലോത്തുകളുടെ ജീവിതം പൂർണമായും ഈ വൃക്ഷങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ഗവേഷകര്‍ കരുതിയിരുന്നത്. എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് നടത്തിയ നിരീക്ഷണത്തിലെ ചില കണ്ടെത്തലുകള്‍ ഈ ധാരണകള്‍ തിരുത്തി.

Image Credit: Istock

സ്ലോത്തുകള്‍ക്ക് ഭക്ഷണം എന്ന നിലയില്‍ സെക്രോപിയ ഇലകള്‍ ഒഴിച്ചു കൂടാനാകാത്തതാണ്. കൂടാതെ കാഴ്ച കുറവുള്ള ജീവികളായ സ്ലോത്തുകള്‍ക്ക് ഇണയെ കണ്ടെത്താനും എളുപ്പ വഴി സെക്രോപിയ മരങ്ങളില്‍ തന്നെ ജീവിക്കുകയെന്നതാണ്

Image Credit: Istock
Web Stories

For More Webstories Visit:

manoramaonline.com/web-stories/environment.html