"ഹോപ്ഷൂട്ട്സ്" ലോകത്തിലെ ഏറ്റവും വിലകൂടിയ പച്ചക്കറി

https-www-manoramaonline-com-web-stories https-www-manoramaonline-com-web-stories-environment-2022 4em952bbj01c018b7i17u0dlco https-www-manoramaonline-com-web-stories-environment hop-shoots-most-expensive-vegetable-in-the-world gfqniad864ddurda580fptdnn

സാധാരണക്കാരന്റെ രണ്ടോ മൂന്നോ മാസത്തെ ശമ്പളം മുഴുവനായും ചെലവിട്ടാൽ മാത്രം വാങ്ങാനാവുന്ന ഒരു പച്ചക്കറിയുണ്ട്. യൂറോപ്യൻ രാജ്യങ്ങളിൽ ധാരാളമായി കാണാനാവുന്ന ഹോപ്ഷൂട്ട്സാണ് വിലകളിൽ മുൻപന്തിയിൽ നിൽക്കുന്ന പച്ചക്കറി

Image Credit: Istock

ഹ്യുമുലുസ് ലുപുലുസ് എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. ഒരു കിലോഗ്രാമിന് 85,000 രൂപ വരെയാണ് ഹോപ്ഷൂട്ട്സിന്റെ വില. ഔഷധ ഗുണമുള്ള ഹോപ്ഷൂട്ട്സ് ഇന്ത്യയിൽ കൃഷി ചെയ്യപ്പെടുന്നത് അത്ര സാധാരണമല്ല. ആദ്യമായി ഇന്ത്യയിൽ ഇത് കൃഷി ചെയ്തത് ഹിമാചൽപ്രദേശിലാണ്. എന്നാൽ ഇത്രയും വലിയ തുക കൊടുത്ത് പച്ചക്കറി വാങ്ങാൻ ആളുകൾ കൂട്ടാക്കാതെ വന്നതോടെ പിന്നീട് ഹോപ്ഷൂട്ട്സ് കൃഷി ചെയ്യാൻ ആളുകൾ മടിച്ചു തുടങ്ങി.

Image Credit: Istock

ഗുണനിലവാരം അനുസരിച്ചാണ് ഹോപ്ഷൂട്ട്സിന്റെ വില നിർണയിക്കുന്നത്. ഔഷധഗുണത്തേക്കാൾ ഉപരി ഹോപ്ഷൂട്ട്സിന്റെ ഉയർന്ന വിലയ്ക്കു പിന്നിൽ മറ്റൊരു കാരണം കൂടിയുണ്ട്. ഇവ വിളവെടുക്കുകയെന്നത് ഏറെ ബുദ്ധിമുട്ടുള്ള ജോലിയാണ്. ഈ കഷ്ടപ്പാടിനുള്ള വിലയാണ് യഥാർഥത്തിൽ വാങ്ങാനെത്തുന്നവർ നൽകുന്നത്.

Image Credit: Istock

വിലപിടിപ്പുള്ളതുകൊണ്ടുതന്നെ വിപണിയിൽ ഹോപ്ഷൂട്ട്സുകൾ അത്ര സുലഭവുമല്ല. ചണച്ചെടിയുടെ വർഗത്തിൽപ്പെട്ട വള്ളിച്ചെടിയാണ് ഇവ. ആറ് മീറ്റർ ഉയരത്തിൽ വരെ ചെടികൾ വളരും. ഒരു ചെടിക്ക് 20 വർഷമാണ് ആയുസ്സ്.

Image Credit: Istock

കൃഷി ചെയ്ത് മൂന്ന് വർഷത്തിനു ശേഷമേ വിളവെടുക്കാൻ സാധിക്കൂ. ഇവയുടെ നേർത്ത അഗ്രഭാഗം കേടുപാടുകൾ കൂടാതെ അടർത്തിയെടുക്കുകയെന്നത് ഏറെ ശ്രമകരമാണ്. അതിനാൽ വിളവെടുപ്പിന് ഏറെ സമയവും വേണ്ടിവരും. യൂറോപ്പ്, നോർത്ത് അമേരിക്ക എന്നീ പ്രദേശങ്ങളാണ് ഹോപ്ഷൂട്ട്സിന്റെ ജന്മദേശം.

Image Credit: Istock

വൈദ്യ ശാസ്ത്ര പഠനങ്ങൾ പ്രകാരം ട്യൂബർകുലോസിസിനെതിരെ പ്രതിരോധം നേടാൻ ഹോപ്ഷൂട്ട്സുകൾ കഴിക്കുന്നത് ഏറെ ഉത്തമമാണ്. ഇതിനുപുറമെ ഉത്കണ്ഠ, ഉറക്കമില്ലായ്മ, മാനസിക സമ്മർദം തുടങ്ങിയ മാനസിക പ്രശ്നങ്ങൾ ലഘൂകരിക്കാനുള്ള ഔഷധഗുണവും ഹോപ്ഷൂട്ട്സിനുണ്ട്.

Image Credit: Istock