കൂഗറുകളിലെ ബ്രാഡ് പിറ്റ്, ജനങ്ങളുടെ പ്രിയപ്പെട്ട പി 22

content-mm-mo-web-stories 3hsr9evcrv6nnq1or242u048d7 1crk8qld5bm3qd7oladulhu2on content-mm-mo-web-stories-environment-2022 content-mm-mo-web-stories-environment los-angeles-mountain-lion

നഗരത്തിന് നടുവിൽ സെലിബ്രിറ്റിയായി ജീവിച്ച ഒരു വന്യമൃഗം. അതിനെ ചുറ്റിപ്പറ്റി പാട്ടുകളും ചുവർചിത്രങ്ങളും എന്തിനേറെ പുതിയൊരു നിയമം തന്നെ സൃഷ്ടിക്കുന്ന മനുഷ്യർ. ഏതോ സങ്കല്പ കഥയിലെ കഥാപാത്രമായിരുന്നില്ല പി 22. ഹോളിവുഡ് ഹിൽസിലെ പ്രശസ്തമായ ഗ്രിഫിത്ത് പാർക്കിലെ അന്തേവാസിയായിരുന്നു ഈ പ്യൂമ. പി 22 എന്നാണ് പേരെങ്കിലും മൗണ്ടൻ ലയണുകളിലെ ബ്രാഡ് പിറ്റ് എന്നാണ് അറിയപ്പെട്ടിരുന്നത്.

Image Credit: Twitter

ഇണയോ കൂട്ടുകാരോ തന്റെ വർഗത്തിൽപ്പെട്ട മറ്റേതെങ്കിലും ജീവികളോ ഒപ്പമില്ലാതെ പത്ത് വർഷത്തിലേറെയായി ഇവിടെ കഴിയുകയായിരുന്നു പി 22. നഗരത്തോട് ചേർന്നു കിടക്കുന്ന പ്രദേശത്ത് പ്രദേശവാസികൾക്ക് ഒരു ശല്യവും ഉണ്ടാക്കാതെ കഴിയുന്ന കൂഗറിനെ അറിയാത്തവരും ഇഷ്ടപ്പെടാത്തവരുമായി ലൊസാഞ്ചലസിൽത്തന്നെ ആരുമുണ്ടായിരുന്നില്ല.

Image Credit: Twitter

പി 22 വിന്റെ സ്വൈര്യ ജീവിതത്തിന് തടസ്സമുണ്ടാക്കുന്ന എന്തെങ്കിലും സംഭവമുണ്ടായാൽ പ്രദേശവാസികൾ ഒന്നാകെ അതിനു പരിഹാരം തേടിയിറങ്ങുകയും ചെയ്തിരുന്നു. 2010 ൽ സാന്റ മോണിക്ക മലനിരകളിൽ ജനിച്ച പി 22, 2012ലാണ് മനുഷ്യരുടെ കണ്ണിൽപ്പെടാതെ 50 മൈലുകൾ താണ്ടി ഗ്രിഫിത്ത് പാർക്കിലെത്തിയത്.

Image Credit: Twitter

സാന്റ മോണിക്ക മലനിരകളിലെ മൗണ്ടൻ ലയണുകളെക്കുറിച്ച് പഠനം നടത്തുന്ന ഗവേഷകരാണ് ഇതിന് പി 22 എന്ന പേര് നൽകിയത്. ഗ്രിഫിത്ത് പാർക്കിൽ ഏതൊക്കെ തരം ജീവികൾ ഉണ്ടെന്ന് കണ്ടെത്താൻ സ്ഥാപിച്ച ക്യാമറയിൽ പ്യൂമയെ കണ്ടതോടെ ഗവേഷകർക്ക് അദ്ഭുതമായി.

Image Credit: Twitter

ഈ വിശേഷപ്പെട്ട അയൽവാസിയെ ഏറെ സ്നേഹത്തോടെയാണ് ലൊസാഞ്ചലസ് നഗരത്തിലുള്ളവരും സ്വീകരിച്ചത്. 8 ചതുരശ്ര മൈലുകൾ മാത്രമായിരുന്നു പി 22 വിന്റെ സഞ്ചാര മേഖല. സാധാരണഗതിയിൽ ആൺ കൂഗറുകൾ 150 ചതുരശ്ര മൈൽ വ്യാപ്തിയുള്ള പ്രദേശത്താണ് ജീവിക്കാറുള്ളത്.

Image Credit: Twitter