‘മുസ ഇൻഗെൻസ്’ ലോകത്തിലെ ഏറ്റവും വലിയ വാഴ

https-www-manoramaonline-com-web-stories https-www-manoramaonline-com-web-stories-environment-2023 papua-new-guinea-the-king-of-kings-in-the-banana 6cdn7i26d3qeca222cp6ls1c9q https-www-manoramaonline-com-web-stories-environment 4fe4nlchhks3mh4pb0ms6ulap2

ലോകത്തിലെ ഏറ്റവും വലിയ വാഴ ഏതെന്നറിയുമോ.... അതാണ് മുസ ഇൻഗെൻസ്. ഹൈലാൻഡ് ബനാന ട്രീ എന്നും അറിയപ്പെടുന്ന ഇത് വളരുന്നത് പസിഫിക് മഹാസമുദ്രത്തിലെ ദ്വീപരാഷ്ട്രമായ പാപ്പുവ ന്യൂഗിനിയിലാണ്. 50 അടി വരെ പൊക്കത്തിൽ ഈ വാഴ വളരുമെന്ന് കാർഷിക ശാസ്ത്രജ്ഞർ പറയുന്നു.

Image Credit: Twitter

ഏകദേശം അഞ്ചുനിലക്കെട്ടിടത്തിന്റെ പൊക്കം ഇതു കൈവരിക്കാറുണ്ടെന്ന് സാരം. ലോകത്തിലെ ഏറ്റവും വലിയ സസ്യമെന്ന ഖ്യാതിയും മുസ ഇൻഗെൻസിനാണുള്ളത്. ഈ വാഴകളുടെ ഒറ്റക്കുലയിൽ 300 പഴങ്ങൾ വരെയുണ്ടാകും. പഴങ്ങൾക്ക് 12 ഇഞ്ച് വരെ നീളം വയ്ക്കാം.

Image Credit: Twitter

നേന്ത്രക്കായുടേത് പോലെ മഞ്ഞനിറമുള്ള മാംസമാണ് പഴങ്ങളിലുള്ളത്. ഇതിൽ ബ്രൗൺ നിറത്തിലുള്ള വിത്തുകളും കാണാം. ചെറിയ പുളിയുള്ള മധുരമാണ് ഈ വാഴയിലെ പഴത്തിന്റെ രുചി. പാപ്പുവ ന്യൂഗിനിയിലെ തദ്ദേശീയർ ചില അസുഖങ്ങൾക്കുള്ള പ്രതിവിധി എന്ന നിലയിലും ഈ പഴം കഴിക്കാറുണ്ട്. മരത്തിന്റെ ഭാഗങ്ങൾ കരകൗശല വസ്തുക്കൾ ഉണ്ടാക്കാനായും ഉപയോഗിക്കപ്പെടുന്നു.

Image Credit: Twitter

ഗവേഷകനായ ജെഫ് ഡാനിയേൽസാണ് 1989ൽ ഈ വാഴ കണ്ടെത്തിയത്. പാപ്പുവ ന്യൂഗിനിയിൽ കടൽനിരപ്പിൽ നിന്ന് 1000 മുതൽ 2000 മീറ്റർ ഉയരത്തിലുള്ള ആഫ്രക് പർവത പ്രദേശത്താണ് ഇതു വളരുന്നത്. വളർച്ചയ്ക്കായി പരിസരങ്ങളുടെ സവിശേഷതകൾ ഈ വാഴയ്ക്ക് വളരെ അത്യാവശ്യമാണ്.

Image Credit: Twitter

മഴക്കാടുകളിൽ വളരുന്നതിനാൽ അതേ പരിതസ്ഥിതിയാണ് ഇതിന്റെ വളർച്ചയ്ക്ക് ഏറെ അഭികാമ്യം. അതിനാൽ തന്നെ ഇതിനെ മറ്റൊരു സാഹചര്യത്തിൽ വളർത്തുന്നത് പ്രയാസമേറിയ കാര്യമാണ്.വളരെ പഴക്കമുള്ള വാഴയിനം കൂടിയാണ് ഇത്. ശിലായുഗ കാലം മുതൽ ഈ വാഴ ഭൂമിയിലുണ്ടെന്ന് വിദഗ്ധർ പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ വാഴ പാപ്പുവ ന്യൂഗിനിയിലാണെങ്കിലും ഏറ്റവും നീളമുള്ള വാഴക്കുല കിട്ടിയത് ഇവിടെ നിന്നല്ല.

Image Credit: Twitter