പടർന്നു കയറുന്ന ‘സോംബി ഫംഗസ്’

content-mm-mo-web-stories 2hpmue1vu9fggvv35qoqcfdgr4 the-last-of-us-fungus-is-real-could-it-cause-a-pandemic 216128jquursdpaa2rpg5bpdvb content-mm-mo-web-stories-environment-2023 content-mm-mo-web-stories-environment

ചെറുപ്രാണികളെയും മറ്റും ബാധിക്കുന്ന ഇത്തരം സോംബി ഫംഗസുകൾ പ്രകൃതിയിൽ ധാരാളമായുണ്ട്. ഓഫിയോകോർഡിസെപ്സ് എന്നു പേരുള്ള ഫംഗസിനെയാണ് ഇത്തരത്തിൽ മറ്റ് ജീവികളുടെ തലച്ചോറിനെ നിയന്ത്രിക്കാൻ ശേഷിയുള്ള ഫംഗസുകളായി ഡേവിഡ് അറ്റൻബറോ പ്ലാനറ്റ് എർത്ത് എന്ന ഡോക്യുമെന്ററി സീരിസിൽ അവതരിപ്പിച്ചത്

Image Credit: Twitter

സോംബി ഫംഗസുകൾ എന്നറിയപ്പെടുന്ന ഇവയ്ക്ക് മറ്റ് ജീവികളുടെ ശരീരത്തിൽ കടന്നു ചെല്ലാനും അവയുടെ തലച്ചോറിനെ നിയന്ത്രിക്കാനും സാധിക്കും. ഉറുമ്പുകളാണ് പ്രധാനമായും ഓഫിയോകോർഡിസെപ്സുകളുടെ ഇര. ഉറുമ്പുകളെ കൂടാതെ ചില പ്രാണികളെയും ഇവ ഇത്തരത്തിൽ ആക്രമിക്കാറുണ്ട്.

Image Credit: Twitter

ഒരു ജീവിയുടെ ഉള്ളിൽ കടന്നുചെന്നാൽ അവയുടെ നാഡീവ്യൂഹത്തെ ആക്രമിക്കുകയാണ് ഈ പാരസൈറ്റ് ഫംഗസുകൾ ചെയ്യുക. ഇതോടെ ഈ ജീവിയുടെ ശരീരത്തിന്റെയാകെ പ്രവർത്തനത്തെ നിയന്ത്രിക്കാൻ ഫംഗസിന് സാധിക്കും. അതായത് ഈ ജീവിയുടെ ശരീരത്തെ ആകെ നിയന്ത്രിക്കാനുള്ള ശേഷി ഫംഗസിന് കൈവരും.

Image Credit: Twitter

തുടർന്ന് ഫംഗസ് ബാധ വർധിക്കുന്നതോടെ ഈ ജീവിയുടെ ശരീരം പിളർന്ന് ഫംഗസ് പുറത്തേക്ക് കൂടി പടരാൻ തുടങ്ങും. ഇങ്ങനെ മരക്കൊമ്പിലും മണ്ണിലുമെല്ലാം പതിപ്പിച്ചു വച്ച അസ്ഥികൂടം പോലെയാകും ഒടുവിൽ ഈ ജീവികൾ കാണപ്പെടുക

Image Credit: Twitter

പരമാവധി ജീവികളിലേക്ക് വ്യാപിക്കുകയെന്നതാണ് ഈ ഫംഗസുകളുടെ ചോദന. മിക്കവാറും കാടുകളിലെ നിരപ്പുള്ള പ്രദേശത്ത് ഇലകളിലും മറ്റും പറ്റിപ്പിടിച്ചാണ് ഇവയുണ്ടാകുക. ഇവിടെ നിന്നാണ് ഫംഗസുകൾ തങ്ങൾ ലക്ഷ്യമിടുന്ന ജീവികളുടെ ശരീരത്തിൽ കയറിപ്പറ്റുന്നത്.

Image Credit: Twitter