പ്ലാസ്റ്റിക് മലിനീകരണം; പക്ഷികളിൽ കണ്ടെത്തിയത് പുതിയ രോഗം

content-mm-mo-web-stories 6ikk271g79dpdg64e2l66bdqdk new-disease-caused-by-plastic-in-seabirds 3fbbquvqef6l8g0gbo8eu2lf9i content-mm-mo-web-stories-environment-2023 content-mm-mo-web-stories-environment

ഭൂമിയിൽ ജീവന്റെ നിലനിൽപിന് തന്നെ പ്ലാസ്റ്റിക് അന്ത്യം കുറിച്ചേക്കാമെന്ന് സൂചന നൽകിക്കൊണ്ട് പുതിയ ഒരു രോഗത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഓസ്ട്രേലിയയിലെ കടൽ പക്ഷികളിലാണ് പ്ലാസ്റ്റിക് മലിനീകരണത്തിന്റെ അനന്തരഫലമായി രോഗമുണ്ടാകുന്നതായി കണ്ടെത്തിയിരിക്കുന്നത്. പ്ലാസ്റ്റിക്കോസിസ് എന്നാണ് ഈ രോഗത്തിന് പേര് നൽകിയിരിക്കുന്നത്.

Image Credit: Shutterstock

പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ അറിയാതെ ഭക്ഷിക്കുന്ന പക്ഷികൾക്കാണ് ഈ രോഗാവസ്ഥയുണ്ടാവുന്നത്. ഉള്ളിലെത്തുന്ന പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ മൂലം പക്ഷികളുടെ ദഹന സംവിധാനത്തിൽ വീക്കം ഉണ്ടാകുന്നു. ഓസ്ട്രേലിയയിലെയും യുകെയിലെയും വിദഗ്ധരടങ്ങുന്ന സംഘം സംയോജിതമായി നത്തിയ പരിശോധനകളിലാണ് രോഗസാന്നിധ്യം തിരിച്ചറിഞ്ഞത്.

Image Credit: Shutterstock

ചത്ത നിലയിൽ കണ്ടെത്തിയ ഫ്ലഷ് ഫുട്ടഡ് ഷിയർവാട്ടർ എന്ന ഇനത്തിൽപ്പെട്ട 20 പക്ഷികളുടെ ജഡങ്ങളിലായിരുന്നു പരിശോധനകൾ നടന്നത്. ഇവയുടെ ആന്തരികാവയവങ്ങളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിഞ്ഞുകൂടിയിരിക്കുന്നതായി കണ്ടെത്തി. പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം മൂലം കോശങ്ങളുടെ ഘടനയിൽ സാരമായ തകരാറുകൾ സംഭവിച്ചിരുന്നു.

Image Credit: Shutterstock

ഭക്ഷണവും പ്ലാസ്റ്റിക്കും വേർതിരിച്ചെടുക്കാനാവാത്ത നിലയിൽ ഭക്ഷിച്ചതാണ് ഇവയുടെ രോഗാവസ്ഥയ്ക്ക് കാരണം. എന്നാൽ പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ ഉള്ളിലെത്തിയ ഉടൻ തന്നെ ഇവയ്ക്ക് മരണ സംഭവിക്കുകയല്ല ചെയ്യുന്നത്. ശരീര പ്രവർത്തനങ്ങൾ പലവിധത്തിൽ തടസ്സപ്പെടുന്നത് മൂലം ക്രമേണ അവയ്ക്ക് ഭക്ഷണം കഴിക്കാനാവാതെ വരികയും മരണസംഭവിക്കുകയുമാണ് ചെയ്യുന്നത്.

Image Credit: Shutterstock