ചിറകുള്ള കൂട്ടുകാർക്കായി ഉറപ്പാക്കാം അൽപം വെള്ളം

content-mm-mo-web-stories this-summer-keep-water-for-the-birds 1jie89404aatm3isq5fp6imm7d 7f00a37ujicmljqch95eavlvgn content-mm-mo-web-stories-environment-2023 content-mm-mo-web-stories-environment

ഈ ലോകം മനുഷ്യരുടേതു മാത്രമല്ല, മൃഗങ്ങളുടേതും പക്ഷികളുടേതും മറ്റു ജീവജാലങ്ങളുടേതും കൂടിയാണ്. ഈ ജീവജാലങ്ങളും വെള്ളംകുടിക്കുന്നെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. പക്ഷികൾക്ക് കുടിക്കാനും കുളിക്കാനും വെള്ളം വേണമെന്ന് ഇവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എൻജിഒകൾ പറയുന്നു.

Image Credit: Shutterstock

വേനൽക്കാലത്ത് വെള്ളം കുറയുന്നതിനാൽ ഇവയ്ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടും. വിയർപ്പുഗ്രന്ഥികൾ ഇല്ലാത്തതിനാൽ പക്ഷികൾക്ക് സസ്തനികളെപ്പോലെ എളുപ്പം വെള്ളം നഷ്ടപ്പെടില്ല. എന്നാൽ ശ്വാസോച്ഛ്വാസത്തിന്റെയും വിസർജ്യത്തിന്റെയും ഭാഗമായി വെള്ളം നഷ്ടപ്പെടാം. ചെറിയ പക്ഷികൾക്ക് ദിവസവും 2 തവണയെങ്കിലും വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്.

Image Credit: Shutterstock

കുളിക്കുന്നതും പക്ഷികൾക്ക് വളരെ പ്രധാനപ്പെട്ട കാര്യമാണ്. തൂവലുകൾ നല്ലനിലയിൽ നിർത്താനായാണു പക്ഷികൾ കുളിക്കുന്നത്. അഴുക്കില്ലാത്ത തൂവലുകൾ മാടിയൊതുക്കാനും അതിലേക്ക് പ്രീൻ ഗ്രന്ഥിയിൽ നിന്നുള്ള ശ്രവങ്ങൾ തേച്ചുപിടിപ്പിക്കാനും പക്ഷികൾക്കെളുപ്പമാണ്.

Image Credit: Shutterstock

കുളങ്ങള്‍, മറ്റു തുറസ്സായ ജലസംഭരണികൾ, ഇലകളിലും മറ്റുമുള്ള വെള്ളത്തുള്ളികൾ എന്നിവയിൽ നിന്നൊക്കെയാണ് പക്ഷികൾ വെള്ളം കുടിക്കുന്നത്. പല രീതിയിൽ പക്ഷികൾക്ക് വെള്ളം നൽകാൻ സാധിക്കും. ഇതിലൊന്ന് ബേഡ് ബാത്ത് ഉപയോഗിച്ചാണ്.

Image Credit: Shutterstock

ഒരു ഉയർന്ന സ്റ്റാൻഡിനു മുകളിൽ വൃത്താകൃതിയിലുള്ള ഒരു ട്രേ വച്ചതുപോലെയുള്ള ഘടനയാണ് ബേഡ് ബാത്തുകളിൽ സാധാരണയായി ഉപയോഗിക്കുന്നത്. അലങ്കാരങ്ങളോടുകൂടിയ ബേഡ് ബാത്തുകൾ വാങ്ങാൻ സാധിക്കും. ഉദ്യാനങ്ങൾക്ക് ഒരു അലങ്കാരം കൂടിയാണ് ഇത്. തുറന്ന മൺപാത്രങ്ങളിൽ വെള്ളം തണലുള്ള സ്ഥലത്തുവച്ചുകൊടുക്കാം. ഇവയിൽ വെള്ളം നിറയ്ക്കുമ്പോൾ, കുടിക്കാനും കുളിക്കാനും വരുന്ന ചെറിയ പക്ഷികൾ മുങ്ങിപ്പോകുകയില്ലെന്ന് ഉറപ്പുവരുത്താം.

Image Credit: Shutterstock