വിസ്മയക്കാഴ്ചയൊരുക്കി ‘ധ്രുവദീപ്തികൾ’; വിചിത്ര പ്രതിഭാസത്തിനു പിന്നിൽ?

61ficr1g2hfjs6rgff4bmtbrc8 content-mm-mo-web-stories stunning-picture-of-auroras 73khelnv7eaartb7jg0jn200ur content-mm-mo-web-stories-environment-2023 content-mm-mo-web-stories-environment

ഒറോറ അഥവാ ധ്രുവദീപ്തികൾ ഭൂമിയിലെ ധ്രുവപ്രദേശങ്ങളിൽ കാണപ്പെടുന്ന പ്രതിഭാസങ്ങളാണ്. ഏത് ധ്രുവമാണ് എന്നതിനനുസരിച്ച് നോർത്തേൺ, സതേൺ ലൈറ്റുകൾ എന്നിവയെ വിളിക്കാറുണ്ട്

Image Credit: Twitter

ഒറോറ ബോറിയാലിസ് എന്ന് ഉത്തരധ്രുവമേഖലയിലെ ധ്രുവദീപ്തിയും, ഒറോറ ഓസ്ട്രാലിസ് എന്ന് ദക്ഷിണ ധ്രുവമേഖലയിലെ ധ്രുവദീപ്തിയും സാങ്കേതികമായി അറിയപ്പെടുന്നു.

Image Credit: Twitter

സൂര്യനിൽ നിന്നുള്ള സൗരവാത കണങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തിലെ കണങ്ങളും കാന്തികമണ്ഡലവുമായി പ്രവർത്തിക്കുമ്പോഴാണ് ഇവയുണ്ടാകുന്നത്. സിഗ്സിഗ് ഘടനയിലും രശ്മികളുടെ രൂപത്തിലും ഉയരുന്ന പുകപോലെയുമൊക്കെ ധ്രുവദീപ്തികൾ കാണപ്പെടാറുണ്ട്.

Image Credit: Twitter

ഉത്തരധ്രുവ ദീപ്തികൾ അലാസ്ക, കാനഡയുടെ വടക്കൻ പ്രദേശങ്ങൾ, ഐസ്‌ലൻഡ്, ഗ്രീൻലൻഡ്, നോർവേ, സ്വീഡൻ, ഫിൻലൻഡ്, സൈബീരിയ തുടങ്ങിയിടങ്ങളിലും ദക്ഷിണധ്രുവ ദീപ്തികൾ അന്റാർട്ടിക്ക, ചിലെ,അർജന്റീന, ദക്ഷിണാഫ്രിക്ക, ന്യൂസീലൻഡ്, ഓസ്ട്രേലിയ തുടങ്ങിയിടങ്ങളിലും കാണപ്പെടാറുണ്ട്.

Image Credit: Twitter

ധാരാളം ആളുകൾ ഇവ കാണാൻ താൽപര്യപ്പെട്ട് എത്തുന്നതിനാൽ വലിയ വിനോദസ‍ഞ്ചാര പ്രാധാന്യമുള്ള കാര്യം കൂടിയാണ് ഇവ. ചൊവ്വാഗ്രഹത്തിലും ഇത്തരം പ്രകാശഘടനകൾ കണ്ടെത്തി ചൊവ്വാദൗത്യം യുഎഇ വിക്ഷേപിച്ച എമിറേറ്റ്സ് മാഴ്സ് മിഷൻ കഴിഞ്ഞവർഷം കണ്ടെത്തിയിരുന്നു.

Image Credit: Twitter

സൈന്വസ് ഡിസ്ക്രീറ്റ് ഒറോറ എന്നു പേരുള്ള ഈ പ്രതിഭാസം ഭൂമിയിലെ ധ്രുവദീപ്തിയോട് സാമ്യമുള്ളതാണ്. സൗരവാതങ്ങളാണ് ഇതിനു പിന്നിലുള്ള കാരണമമെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്.

Image Credit: Twitter