പരിസ്ഥിതി ദിനം എന്തിന് ?

world-environment-day-2023 content-mm-mo-web-stories hi07kt1kje68vdnocpbf871kt 7tp3vk6lh153d25c0ipd0seu55 content-mm-mo-web-stories-environment-2023 content-mm-mo-web-stories-environment

പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണത്തിനും അതിനെ പ്രതിരോധിക്കാനുള്ള കർമപരിപാടികൾ ആസൂത്രണം ചെയ്യാനുമായി എല്ലാ വർഷവും ജൂൺ അഞ്ചിന് ലോകം പരിസ്ഥിതി ദിനം ആചരിക്കുന്നു

1972ലാണ് ഈ ദിനം ആചരിക്കാന്‍ തുടങ്ങിയത്.

വൃക്ഷങ്ങളും കാടും കടലും പുഴയും മലയുമെല്ലാം സംരക്ഷിക്കുക, വനപ്രദേശങ്ങള്‍ വിപുലീകരിക്കുക, ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക തുടങ്ങിയവയാണ് പരിസ്ഥിതി ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം.

ഓരോ വർഷവും, ഓരോ രാജ്യങ്ങളിലായിരിക്കും പരിസ്ഥിതി ദിനത്തിന്റെ ഒൗദ്യോഗിക ആഘോഷം നടക്കുക. 2023-ലെ ആതിഥേയ രാജ്യം ഐവറി കോസ്റ്റ് ആണ്. പ്ലാസ്റ്റിക് മലിനീകരണത്തെ പൊരുതിതോൽ‍പിക്കാം എന്നതാണ് ഇത്തവണത്തെ പരിസ്ഥിതി ദിന സന്ദേശം.

1950 മുതൽ 2015 വരെയുള്ള കണക്കെടുത്താൽ ലോകത്ത് 650 കോടിയിലേറെ ടൺ പ്ലാസ്റ്റിക് മാലിന്യം ഉൽപാദിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇതിൽ 9% മാത്രമാണ് റീസൈക്കിൾ ചെയ്യപ്പെട്ടത്.

പ്ലാസ്റ്റിക് മലിനീകരണത്തോട് നമുക്ക് പറയാം ‘നോ’ എന്ന്. ഒപ്പം ഒരു പ്രതിജ്ഞയെടുക്കാം, എന്നെന്നും പരിസ്ഥിതിയെ കാത്തുരക്ഷിക്കുമെന്ന്...