‘മാലിന്യത്തിൽനിന്ന് സ്വാതന്ത്ര്യം’ എന്ന ആശയം മുൻനിർത്തി 2017 ൽ ആരംഭിച്ച പദ്ധതിയാണ് ഹരിത കേരളം
റോഡുകളിലും വീട്ടുപരിസരങ്ങളിലും മാലിന്യങ്ങൾ വലിച്ചെറിയുന്ന രീതി ഹരിത കേരളത്തിന്റെ വരവോടെ ഇല്ലാതെയായി.
ഇന്ന് ഫ്ലാറ്റുകൾ ഉൾപ്പെടെ കേരളത്തിലെ 86 ലക്ഷം വീടുകളിലെ മാലിന്യങ്ങൾ ശേഖരിക്കാൻ 34,000 ത്തോളം ഹരിത കർമസേനാംഗങ്ങളുണ്ട്
11,100 ടൺ മാലിന്യം (ജൈവം, അജൈവം) പ്രതിദിനം ഉൽപാദിപ്പിക്കുന്നതായി കണക്കാക്കിയിട്ടുണ്ട്. അതിൽ 23% അജൈവ മാലിന്യമാണ്. ഇതിൽ 18% പ്ലാസ്റ്റിക് മാലിന്യമാണ്. 5% പുനരുപയോഗിക്കാൻ പറ്റാത്ത മാലിന്യമാണ്.
സംസ്ഥാനത്ത് ഒരു ദിവസം ഏതാണ്ട് 1,600 ടൺ ഇറച്ചി മാലിന്യം ഉണ്ടാകുന്നുവെന്നാണ് കണക്കുകൾ. ഈ മാലിന്യങ്ങൾ മറ്റൊരു ഉൽപന്നമാക്കി മാറ്റാനായി റെൻഡറിങ് പ്ലാന്റുകൾ ഉണ്ട്.
കേരളത്തിൽ 40 സ്ഥലത്ത് റെൻഡറിങ് പ്ലാന്റുകളുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ പ്ലാന്റുകൾ ഇല്ലാത്തതിനാൽ ഇവിടത്തെ ഇറച്ചിമാലിന്യങ്ങൾ മറ്റ് പ്ലാന്റുകളിലേക്ക് കൊണ്ടുപോകും.