മലിനീകരണത്തിന്റെ പടുകുഴിയിൽ വീണ് ഇന്ത്യയുടെ ചരിത്രത്തെയും സംസ്കാരത്തെയും തഴുകി ഒഴുകുന്ന യമുനാ നദി
രാജ്യതലസ്ഥാനമായ ഡൽഹിയിലെ നൂറുകണക്കിന് ഫാക്ടറികളിൽ നിന്നും പുറന്തള്ളപ്പെടുന്ന രാസമാലിന്യങ്ങളും ഗാർഹിക മാലിന്യങ്ങളും ഡ്രൈനേജുകളും എല്ലാം യമുനയിലേക്കാണ് എത്തുന്നത്.
ഡൽഹിയിലെ കാളിന്ദി കുഞ്ചിൽ അവസ്ഥ അങ്ങേയറ്റം ഭീകരമാണ്. അളവറ്റ മാലിന്യം കാരണം യമുന പതഞ്ഞൊഴുകുകയാണ്.
വെള്ളം ഇപ്പോൾ കറുത്ത നിറത്തിലാണ് ഒഴുകുന്നത്.
യമുനയുടെ അങ്ങേയറ്റം ഭീകരമായ അവസ്ഥയ്ക്ക് പരിഹാരം കാണണമെന്നും നദിയെ രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകരും പ്രകൃതി സ്നേഹികളും യമുനാ നദി സംരക്ഷണ പ്രവർത്തകരുമടക്കം നൂറുകണക്കിനാളുകൾ യമുനാതീരത്ത് മനുഷ്യചങ്ങലയൊരുക്കി പ്രതിഷേധിച്ചു.