1998 നു ശേഷം കേരളത്തിലെ മയിലുകളുടെ എണ്ണത്തിലെ വർധനവ് 150 ശതമാനമായി മാറിയതായി റിപ്പോര്‍ട്ട്
പാലക്കാട്, തൃശൂർ, വയനാട്, ഇടുക്കി എന്നീ ജില്ലകളിൽ മാത്രം കണ്ടിരുന്ന മയിൽ ഇപ്പോൾ എല്ലാ ജില്ലകളിലും കാണുന്നുണ്ട്.
വരണ്ടതും പാറക്കെട്ടും കുറ്റിക്കാടുമുള്ള സ്ഥലങ്ങളാണ് മയിലുകളുടെ ആവാസ കേന്ദ്രം.അങ്ങനെയെങ്കിൽ മയിലുകളുടെ ഈ പെരുകൽ കേരളം വരണ്ട കാലാവസ്ഥയിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണെന്ന് വിദഗ്ധർ പറയുന്നു.
1963 ൽ ദേശീയ പക്ഷിയായി മയിലിനെ പ്രഖ്യാപിച്ച് സംരക്ഷണം ഉറപ്പാക്കിയതും എണ്ണത്തിൽ വർധനവുണ്ടാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് 19 ശതമാനം ഭൂപ്രദേശവും മയിലുകളുടെ ആവാസവ്യവസ്ഥയ്ക്ക് അനുകൂലമാണെന്ന് പഠന റിപ്പോർട്ടിൽ പറയുന്നു. ഇത് 2050 ഓടെ 40 ശതമാനമായി മാറുമെന്നാണ് നിഗമനം.
കാർഷിക മേഖലയ്ക്ക് കാട്ടുപന്നികളെ പോലെ മയിലുകളും ഭീഷണി ഉയർത്താൻ സാധ്യതയുണ്ട്. നിലവിൽ പലയിടത്തും നെല്ലിനും പച്ചക്കറിക്കും മയിലുകൾ ശല്യമായിട്ടുണ്ട്.
ഭാവിയിൽ 45 ശതമാനം വരെ വിളനാശം ഉണ്ടാക്കിയേക്കുമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.