ഇണയെ തിരഞ്ഞെടുക്കാൻ പരസ്പരം സഹായിച്ച് പെൺജീവികൾ

content-mm-mo-web-stories female-animals-teach-each-other-to-choose-unusual-males-research-suggests 1vcf6u9od94ervddqa75t14d6s 6g8kp382l95ul7dofnalj6ifko content-mm-mo-web-stories-environment-2023 content-mm-mo-web-stories-environment

മികച്ച ഇണയെ തിരഞ്ഞെടുക്കാമെന്നതിൽ പെൺജീവികൾക്കിടയിൽ പരസ്പരം പരിശീലനം നടക്കുന്നതായി പുതിയ പഠനങ്ങൾ.

ആൺമയിലുകളുടെ നീളൻ പീലികൾ പെൺമയിലുകളെ ആകർഷിക്കുന്നു.

ആൺജീവികളിലെ മണം, അവയുടെ ചലനങ്ങൾ, ശബ്ദം ഇതെല്ലാം ആകർഷക ഘടകങ്ങളാണ്.

കൂടുതൽ പരന്ന താടികൾ ഉള്ള ഉറാങ്ങ് ഉട്ടാനുകളോടും നീളം കൂടുതലുള്ള കൊമ്പുകളുള്ള സ്വോർഡ് ഫിഷുകളോടുമാണ് പെൺ ഇണകൾക്ക് കൂടുതൽ ആകർഷകത്വം തോന്നുന്നത്.

വീതിയുള്ള താടിയുള്ള ഉറാങ്ങ് ഉട്ടാനുകളും നീളമുള്ള കൊമ്പുള്ള സ്വോർഡ് ഫിഷുകളും ആൺ വർഗ്ഗങ്ങൾക്കിടയിൽ വർധിച്ച് വരുന്നത് ഈ തിരഞ്ഞെടുപ്പു മൂലമാണെന്ന് ഗവേഷകർ പറയുന്നു.

ഫ്ലോറിഡ സർവകലാശാലയിലെ ഗവേഷകരാണ് പരിണാമത്തിൽ പെൺജീവികൾ വഹിക്കുന്ന പങ്കിനെ വിലയിരുത്താനായി ഒരു ഗണിതഘടന തന്നെ തയാറാക്കിയിരിക്കുന്നത്.

ആരോഗ്യമുള്ള ഇണകളെ തിരഞ്ഞെടുക്കുന്നതിലൂടെ മികച്ച സന്താനങ്ങളെ ഉറപ്പു വരുത്താൻ പെൺഇണകൾ ശ്രമിച്ചു എന്നതായിരുന്നു ഗവേഷകരുടെ നിഗമനം