ജന്തുജന്യ രോഗങ്ങൾ ബാധിക്കാത്ത ആന്റാർട്ടിക്കയിൽ ആദ്യമായി പക്ഷിപ്പനി സ്ഥിരീകരിച്ചു
ബേഡ് ഐലൻഡിലെ ബ്രൗൺ സ്കുവ പക്ഷികളിലാണ് പക്ഷിപ്പനി (H5N1) കണ്ടെത്തിയത്.
തെക്കൻ അമേരിക്കയിൽ ദേശാടനത്തിന് പോയപ്പോഴാകാം ബ്രൗണ്‍ സ്കുവകൾക്ക് രോഗം ബാധിച്ചതെന്ന് കരുതുന്നു.
ചിലി, പെറു എന്നിവിടങ്ങളിൽ പക്ഷിപ്പനി മൂലം 5 ലക്ഷത്തിലധികം കടൽപ്പക്ഷികളാണ് ചത്തൊടുങ്ങിയത്.
ബേഡ് ഐലൻഡിൽ പ്രത്യുൽപാദനം നടത്തുന്ന 50,000 ജോഡി പെൻഗ്വിനുകളും 65,000 ഫർ സീലുകളുമുണ്ട്.
ഇവയുടെ നിലനിൽപ്പിനെ കൂടി ബാധിക്കുമോയെന്ന് ഗവേഷകർ ഭയപ്പെടുന്നു.
പക്ഷികളിൽ കടുത്ത ശ്വാസകോശ സംബന്ധമായ രോഗത്തിനിടയാക്കുന്ന പകർച്ചവ്യാധിയാണ് പക്ഷിപ്പനി.
ഒരുതരം ഇൻഫ്ളുവൻസ വൈറസായ ഇത് സ്രവങ്ങളിൽ നിന്നാണ് പകരുന്നത്. രോഗാണുക്കളുള്ള പക്ഷിക്കൂട്, തീറ്റ, തൂവൽ എന്നിവ വഴിയും രോഗം പടരുന്നു.