കുത്തനടി ജുംബി

content-mm-mo-web-stories heartwarming-rescue-abandoned-baby-elephant-finds-hope-in-forest-conservation-center 24jgaar1ussmnl4bom7a43hhit 51aml2nqo0870fk6tmiv4ud8l1 content-mm-mo-web-stories-environment-2023 content-mm-mo-web-stories-environment

രോഗബാധ കണ്ടതോടെയാണ് ആറ് മാസം പ്രായമുള്ള കുട്ടിയാനയെ അമ്മയാന വനത്തിൽ ഉപേക്ഷിച്ച് മടങ്ങിയത്

Image Credit: ഗിബി സാം

അഗളി വനം റേഞ്ചിലെ കുത്തനടി കാട്ടില്‍ നിന്ന് വനപാലകർ കണ്ടെത്തുമ്പോൾ കുട്ടിയാനയുടെ ആരോഗ്യനില മോശമായിരുന്നു.

Image Credit: ഗിബി സാം

പൊക്കിൾക്കൊടിയിൽ മുറിവും പഴുപ്പും അണുബാധയും കണ്ടതിനെത്തുടർന്നു വെറ്ററിനറി സർജന്റെ നിർദേശ പ്രകാരം വനപാലകർ മരുന്നും ഭക്ഷണവും നൽകി.

Image Credit: ഗിബി സാം

വനത്തിൽ തന്നെ മരത്തടി ഉപയോഗിച്ചു പ്രത്യേക സംരക്ഷണ കേന്ദ്രമൊരുക്കി പരിചരിച്ചു. കുട്ടിയാനയെ കുത്തനടി ജുംബി എന്ന് വിളിച്ചുതുടങ്ങി.

Image Credit: ഗിബി സാം

ജുംബിയ്ക്ക് സമീപം ആനക്കൂട്ടം നിലയുറപ്പിച്ചതിനാൽ അവളെ തിരിച്ചുകൊണ്ടുപോകുമെന്ന് വനപാലകർ കരുതി.

Image Credit: ഗിബി സാം

എന്നാൽ അത് നടക്കാതെയായപ്പോൾ വിദഗ്ധ പരിചരണത്തിനും ചികിത്സയ്ക്കുമായി ജുംബിയെ ധോണി ക്യാംപിലേക്ക് മാറ്റുകയായിരുന്നു

Image Credit: ഗിബി സാം