അതീവബുദ്ധിയും അമ്പരപ്പിക്കുന്ന കഴിവുകളും അപാരമായ ഇണക്കവും മിമിക്രിക്കാരെ തോൽപിക്കുന്ന അനുകരണ സാമർഥ്യവുമുള്ളവരാണ് ചാരത്തത്തകൾ.
ആഫ്രിക്കയാണ് ഇവരുടെ ജന്മദേശം.
ആഫ്രിക്കൻ ചാരത്തത്തകൾ അവർക്കു പരിചിതരായ തത്തകളെ പ്രയോജനമില്ലാതെ തന്നെ സഹായിക്കാൻ തയാറാകുന്നു.
അംഗങ്ങൾ സദാ മാറിക്കൊണ്ടിരിക്കുന്ന വലിയ കൂട്ടങ്ങളായിട്ടാണ് ആഫ്രിക്കൻ ചാരത്തത്തകളുടെ സാമൂഹിക ജീവിതം.
കലത്തിൽ കല്ലുകൾ പെറുക്കിയിട്ട് വെള്ളം കുടിച്ചത് കഥയാണെങ്കിലും വിഷമപ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ തത്തകൾക്കു പ്രത്യേകം കഴിവുണ്ട്.
പക്ഷികളിലെ പ്രതിഭാധനരായ തത്തകളെ ‘തൂവലുകളുള്ള ആൾക്കുരങ്ങുകൾ’ എന്നു പോലും വിശേഷിപ്പിക്കാറുണ്ട്.