ഡൽഹി ലോകത്ത് ഏറ്റവുമധികം വായുമലിനീകരണം ഉള്ള വൻ നഗരങ്ങളിൽ ഒന്നാം സ്ഥാനത്താണ്. ഈ പട്ടികയിൽ രണ്ടാം സ്ഥാനം ലാഹോറിനും മൂന്നാം സ്ഥാനം കൊൽക്കത്തക്കും
നാലാം സ്ഥാനം ധാക്കക്കും ആണ്. ആറാം സ്ഥാനത്തുള്ള മുംബൈ ആണ് ഈ പട്ടികയിൽ ഉൾപ്പെട്ട മറ്റൊരു ഇന്ത്യൻ നഗരം.
പർട്ടിക്കുലർ മാറ്റർ അഥവാ പി.എം 2.5 എന്ന് വിളിക്കുന്ന ഘടകമാണ് ഡൽഹിയിലെ വായുമലിനീകരണം രൂക്ഷമാക്കുന്നത്.
ഡൽഹിയിൽ ജീവിക്കുന്നത് കാർബൺ സിലിണ്ടറിൽനിന്നു ശ്വസിക്കുന്നതു പോലെയാണ് എന്നാണ് മുൻപ് ലോകാരോഗ്യ സംഘടന പറഞ്ഞത്.
കൊൽക്കത്തയിലും മുബൈയിലും പ്രധാന വില്ലൻ ശൈത്യകാലത്തെ കുറഞ്ഞ താപനിലയാണ്.
ഇതോടൊപ്പം കാറ്റില്ലാത്ത അവസ്ഥ കൂടിയാകുന്നതോടെ വായുവിലേക്ക് ഉയരുന്ന പൊടിപടലങ്ങൾ അവിടെത്തന്നെ തങ്ങി നിൽക്കുകയും അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവ് കുറയാൻ കാരണമാവുകയും ചെയ്യും.
പത്തോളം ഇന്ത്യൻ നഗരങ്ങളിലെ വായുമലിനീകരണ തോത് ഇതിനെക്കാൾ ആറിരട്ടിയോളം അധികമാണ് എന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം.
ഫരീദാബാദ്, ഗാസിയാബാദ്, സോനിപത്, മീററ്റ്, ഭിവാനി തുടങ്ങി ഈ പട്ടികയിൽ ഏറിയ പങ്കും വടക്കേ ഇന്ത്യൻ നഗരങ്ങളാണ്. അതിലേറെയും ഹരിയാന, യുപി, ഡൽഹി സംസ്ഥാനങ്ങളിലാണ്.