ഇന്ത്യൻ നായ ഇനങ്ങളായ രാംപൂർ ഹൗണ്ട്, ഗദ്ദി, ബഖർവാൾ തുടങ്ങിയവ ഇനി പൊലീസ് സേനയുടെ ഭാഗമാകും
പട്രോളിങ്, സംശയമുള്ളവരെ പിടികൂടുക, മയക്കുമരുന്ന്, സ്‌ഫോടകവസ്തുക്കൾ തുടങ്ങിയവ കണ്ടെത്തുക എന്നിവയ്ക്കെല്ലാം പരിശീലനം നൽകും
ജർമൻ ഷെപ്പേർഡ്, ലാബ്രഡോർ, കോക്കർ സ്പാനിയൽ തുടങ്ങിയ വിദേശ ഇനങ്ങളെയാണ് ഈ ജോലികൾക്കായി പൊലീസ് സേന കൂടുതലായി ഉപയോഗപ്പെടുത്തിയിട്ടുള്ളത്.
ഹിമാലയൻ പർവത നായകളായ ഹിമാചലി ഷെപ്പേർഡ്, ഗദ്ദി, ബഖർവാൾ, ടിബറ്റൻ മാസ്റ്റിഫ് എന്നിവയെയും പരിശീലനത്തിൽ ഉൾപ്പെടുത്താനും ഉത്തരവായിട്ടുണ്ട്.
4000 നായകളുള്ള സിഎപിഎഫുകളാണ് നിലവിൽ രാജ്യത്ത് നായകളെ ഏറ്റവും അധികം ഉപയോഗിക്കുന്ന പൊലീസ് സേന.
പ്രതിവർഷം 300 നായകളെയാണ് സിഎപിഎഫ് സേനയുടെ ഭാഗമാകുന്നത്.
സിഎപിഎഫുകളിൽ തന്നെ ഏറ്റവും കൂടുതൽ നായകൾ ഉള്ളത് സെൻട്രൽ റിസർവ് പോലീസ് സേനയിലാണ് (ഏകദേശം 1,500).
സേനയിലേയ്ക്കുള്ള നായകളുടെ തിരഞ്ഞെടുക്കൽ, പ്രജനനം, പരിശീലനം, എന്നിവ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ 2019 ലാണ് ആഭ്യന്തര മന്ത്രാലയം കെ9 സ്ക്വാഡ് രൂപീകരിച്ചത്