പ്രിയ സ്നിഫർ ഡോഗ്, കല്യാണിക്ക് വിട;

6f87i6nmgm2g1c2j55tsc9m434-list 59se0l1opqs3u0q3f9hr2ebfj6-list 6lqolrimd309juvmonqtt57s4v

തിരുവനന്തപുരം K9 സ്ക്വാഡിലെ പ്രിയപ്പെട്ട നായ ആയിരുന്നു കല്യാണി

2015 ൽ, ജനിച്ച് 45–ാം ദിവസമാണ് കല്യാണി ഡോഗ്‌സ്ക്വാഡ് ഏറ്റെടുക്കുന്നത്

9 മാസത്തെ പരിശീലനത്തിനുശേഷം ഡ്യൂട്ടിയിൽ സജീവമായി. രഞ്ജിത്തും ഷാബുവുമാണ് കല്യാണിയുടെ ഹാൻഡ്‌ലർമാർ

പ്രധാനമന്ത്രി, രാഷ്ട്രപതി, ഗവർണർ, മുഖ്യമന്ത്രി തുടങ്ങി തിരുവനന്തപുരത്ത് എത്തുന്ന എല്ലാ വിഐപികളുടെയും പരിപാടികൾക്ക് പരിശോധനയ്ക്ക് എത്തുന്നത് കല്യാണിയായിരുന്നു

ശാന്തസ്വഭാവമുള്ള കല്യാണിയെ ലീഷ് ഇല്ലാതെ ആൾക്കൂട്ടത്തിൽ ധൈര്യമായി വിടാം, ആരെയും ഉപദ്രവിക്കാറില്ല

തുമ്പ, ശ്രീകാര്യം, കഴക്കൂട്ടം എന്നീ സ്റ്റേഷനുകളിൽ കല്യാണി നാടൻബോംബ് കണ്ടെത്തിയിട്ടുണ്ട്.

2020–21 സംസ്ഥാന പൊലീസ് മേധാവിയുടെ എക്‌സലന്‍സ് പുരസ്‌കാരം കല്യാണിക്കായിരുന്നു. വയറ്റിലുണ്ടായ ട്യൂമര്‍ നീക്കാന്‍ ശാസ്ത്രക്രിയ നടത്തി, പക്ഷേ പ്രതീക്ഷകള്‍ തകര്‍ത്ത് കൊണ്ട് അവള്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.