ശബരിമല സന്നിധാനത്ത് ആഴിയോടു ചേർന്നു നിൽക്കുന്ന ആൽമരം ഭക്തർക്കു കൗതുകമാണ്
ആഴിയിൽ നാളികേരങ്ങൾ കത്തിയമരുന്നതിന്റെ കനത്ത ചൂട് വർഷങ്ങളായി ഏറ്റുവാങ്ങിയിട്ടും മരത്തിനു കേടുപാടില്ല
പുതിയ ഇലകൾ തളിർക്കുന്നു. എന്താണ് ഇതിന്റെ കാരണം?
കൊമ്പിലും ഇലയിലും ചൂടു തട്ടിയെന്നുവച്ച് മരം ഉണങ്ങിപ്പോകില്ല. ചെറിയ സസ്യങ്ങൾ നശിച്ചേക്കാം
ഏതു മരവും നശിക്കുന്നത് അതിന്റെ വേരിന് എന്തെങ്കിലും സംഭവിക്കുമ്പോഴാണ്.
മണ്ണിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ വേരിനെ ബാധിക്കാം. അത് പിന്നീട് മരത്തെയും.
എന്നാൽ ശബരിമല സന്നിധാനത്ത് നിൽക്കുന്ന ആൽമരത്തിന്റെ കാര്യം അങ്ങനെയല്ല. ആഴിയിലെ തീ ആൽമരത്തിന്റെ വേരിനെ ബാധിക്കുന്നില്ല.
അടിഭാഗത്ത് തീയിടാത്ത കാലംവരെ ആൽമരം നിലനിൽക്കും.
മുകൾഭാഗം തീയിൽ നശിച്ചാലും അടുത്ത മഴയിൽ അവ തളിർക്കും. അത് മരങ്ങളുടെ പൊതുസ്വഭാവമാണ്.
അതിജീവനത്തിനായി നിരവധി തന്ത്രങ്ങൾ പയറ്റുന്നവരാണ് സസ്യങ്ങൾ.