വേട്ടയാടലും സ്വാഭാവിക ആവാസ നഷ്ടപ്പെടുന്നതും മൂലം ഗുരുതര വംശനാശഭീഷണി നേരിടുന്നവയാണ് ആഫ്രിക്കൻ ആനകൾ
31 വർഷത്തിനിടെ ആഫ്രിക്കൻ ആനകളുടെ സംഖ്യയിൽ 86 ശതമാനത്തിന്റെ കുറവ് വന്നിട്ടുണ്ട്.
കഴിഞ്ഞ ഒരു നൂറ്റാണ്ടിൽ ഇന്ത്യയിലെ ബംഗാൾ കടുവകളിൽ 97 ശതമാനത്തിലേറെയും നഷ്ടമായി.
ഗുരുതര വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിലാണ് ക്യൂബൻ മുതലകളെ ഉൾപ്പെടുത്തിയിരിക്കുന്നത്.
ക്യൂബയിലെ താരതമ്യേന ചെറിയ രണ്ട് പ്രദേശങ്ങളിൽ മാത്രമായി ഇവയുടെ അംഗസംഖ്യ കുറഞ്ഞുവെന്നാണ് പഠനം.
നിലവിൽ 70 ജാവൻ കാണ്ടാമൃഗങ്ങൾ മാത്രമാണ് ജീവിച്ചിരിക്കുന്നത്. ഇവയുടെ നിലനിൽപ്പിന് പ്രധാന ഭീഷണി വേട്ടയാടൽ തന്നെയാണ്.
കൊമ്പുകൾക്ക് ഔഷധഗുണം ഉണ്ടെന്ന വിശ്വാസത്തെ തുടർന്ന് മരുന്ന് നിർമാണത്തിനായാണ് വേട്ടയാടപ്പെടുന്നത്.