കശ്മീരിലെ കുപ്‌വാരയിലെ കാലാറൂസ് ഗുഹകളെ ചുറ്റിപ്പറ്റി ഒരു നിഗൂഢമായ കഥ നിലനിന്നിരുന്നു
മൂന്നു ഗുഹകളാണു കാലാറൂസ് ഗുഹകളിൽ അടങ്ങിയിട്ടുള്ളത്.
ഇതിൽ ഏറ്റവും പ്രധാനം ട്രാംഖാൻ എന്ന ബൃഹത്തായ ഗുഹയാണ്.
ചെമ്പുനിക്ഷേപമുള്ള ഈ ഗുഹയ്ക്കുള്ളിൽ ഏതോ അജ്ഞാത ഭാഷയിൽ എഴുതിയ ബോർഡുണ്ട്.
ഈ ഗുഹയ്ക്കുള്ളിലാണു റഷ്യയിലേക്കുള്ള തുരങ്കമെന്നാണു വിശ്വാസം.
കശ്മീരും റഷ്യയും തമ്മിൽ നാലായിരത്തോളം കിലോമീറ്റർ ദൂരമുണ്ട്.
ഈ ഗുഹകൾ ലസ്തിയാൽ, മദ്മാദു എന്നിങ്ങനെ രണ്ടു ഗ്രാമങ്ങളുടെ മധ്യത്തിലായാണു സ്ഥിതി ചെയ്യുന്നത്.
പരിശോധന നടത്തിയെങ്കിലും പര്യവേക്ഷകർക്ക് റഷ്യയിലേക്കുള്ള രഹസ്യപാത കണ്ടുപിടിക്കാൻ പറ്റിയില്ല.