ആഫ്രിക്കയുടെ പല ഭാഗങ്ങളിലും കാണപ്പെടുന്ന പക്ഷിയാണ് എലനോറാസ് ഫാൽക്കൻ
മെഡിറ്ററേനിയൻ തീരത്തും ആഫ്രിക്കയുടെ വടക്കുപടിഞ്ഞാറൻ തീരത്തും പ്രജനനം നടത്തുന്നു.
ശരത്കാലത്ത് ആഫ്രിക്കൻ ദ്വീപായ മഡഗാസ്‌കറിലെത്തും.
ചെറുപക്ഷികളെ പിടികൂടി അവയുടെ തൂവലുകൾ പറിച്ചുകളഞ്ഞശേഷം പാറകളിലും മലകളിലുമുള്ള വിടവുകളിലും അവയെ തടവിലാക്കും
അങ്ങനെ കുടുങ്ങുന്ന പക്ഷികൾക്ക് തൂവലുകളില്ലാത്തതിനാൽ പറക്കാനാവില്ല.
എലനോറാസ് ഫാൽക്കണുകളിലെ മോഗഡോർ എന്ന പ്രത്യേകയിനം പക്ഷികളാണ് ഈ ‘കിഡ്നാപ്പർമാർ.’
പഞ്ഞകാലത്ത് ഭക്ഷണം കിട്ടാനായാണ് ഇവ ഇങ്ങനെ പക്ഷികളെ തടവിലാക്കുന്നതെന്നു ശാസ്ത്രജ്ഞർ പറയുന്നു.