മനുഷ്യൻ മാത്രമല്ല, കോഴികളും വികാരജീവികളാണെന്ന് പഠനം..
മുഖത്തുണ്ടാകുന്ന നിറംമാറ്റമാണ് കോഴികളുടെ വികാരമെന്താണെന്ന് വെളിവാക്കുന്നത്.
വിഷമത്തിലൂടെ കടന്നു പോകുന്ന സാഹചര്യങ്ങളിൽ അവയുടെ മുഖം കൂടുതൽ ചുവപ്പ് നിറത്തിൽ കാണപ്പെടുന്നു.
സമ്മർദ്ദങ്ങളൊന്നുമില്ലാതെ സന്തോഷത്തോടെയിരിക്കുന്ന അവസരങ്ങളിൽ മുഖത്തിന് ഇളം പിങ്ക് നിറമായിരിക്കും.
ഭയം, ഉത്സാഹം തുടങ്ങിയവ അനുഭവപ്പെടുമ്പോൾ ചുവപ്പു നിറമായി മാറുകയും ചെയ്യും.
മൂന്നു മുതൽ നാലുമാസംവരെ പ്രായമുള്ള സസ്സെക്സ് ഇനത്തിൽപ്പെട്ട കോഴികളിലാണ് പഠനം നടത്തിയത്.