ഫിൻലൻഡിലെ റെയിൻഡിയറുകൾ

6f87i6nmgm2g1c2j55tsc9m434-list 59se0l1opqs3u0q3f9hr2ebfj6-list 4ii2iblbev074uf53khc37k4q9

ഇന്ത്യയിൽ പശുക്കളാണെങ്കിൽ ഫിന്ഡലൻഡിലെ റോഡിൽ അലഞ്ഞുനടക്കുന്നത് റെയിൻഡിയറുകളാണ്

തദ്ദേശീയരായ സാമി (ഫിൻലൻഡിലെ പരമ്പരാഗത ആദിവാസി സമൂഹം) ആളുകളാണ് പരിപാലിക്കുന്നത്.

ഓരോ റെയിൻഡിയറുടെയും ശരീരത്തിൽ അതിന്റെ ഉടമ പ്രത്യേകം അടയാളങ്ങൾ രേഖപ്പെടുത്തുന്നു.

അതിനാൽ ഉടമയെ തിരിച്ചറിയുന്നത് അനായാസമാണ്.

ഏകദേശം 1000 സാമികൾ ഫിൻലൻഡിൽ റെയിൻഡിയർ മേയ്ക്കുന്നവരാണ്.

പെൺ റെയിൻഡിയറിനു 100 കിലോഗ്രാം ഭാരവും, ആൺ റെയിൻഡിയറിനു ഏകദേശം, 150-250 കിലോഗ്രാം വരെ ഭാരവുമുണ്ടാകാറുണ്ട്.