ആഫ്രിക്കയിൽ നിന്നുള്ള ഒരു കിടിലൻ ആൺമരം ഇപ്പോഴും സിംഗിളാണ്..
ഈ ഇനത്തിൽപ്പെട്ട പെൺമരത്തെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇന്നും തിരച്ചിൽ തുടരുകയാണ്
എക്സ്റ്റിൻക്റ്റ് ഫ്രം വൈൽഡ് എന്ന വിഭാഗത്തിൽപെട്ട അപൂർവമരത്തിന്റെ പേര് എൻസെഫാലർടോസ് വുഡി എന്നാണ്.
നല്ല തെളിച്ചമുള്ള ഇലകളോടെ പന വിഭാഗത്തിൽപെടുന്ന മരമാണ് വുഡി.
1895ൽ ദക്ഷിണാഫ്രിക്കയിലെ എൻഗോയെ കാട്ടിൽനിന്ന് ജോൺ മെഡ്‌ലി വുഡ് എന്ന സസ്യശാസ്ത്രജ്ഞനാണ് ഈ മരത്തെ കണ്ടെത്തിയത്.
അദ്ദേഹത്തോടുള്ള ബഹുമാനാർഥമാണ് ഇതിനു വുഡിയെന്ന് പേര് കിട്ടിയത്.