വെള്ളംകുടിക്കാത്ത അപൂർവജീവി

6f87i6nmgm2g1c2j55tsc9m434-list 59se0l1opqs3u0q3f9hr2ebfj6-list hr90g92p23c745jq4dvlojij0

ജീവിതത്തിൽ വെള്ളമേ കുടിക്കാത്ത ഒരു ജീവിയാണ് കംഗാരു റാറ്റ്

നീളമുള്ള വാലാണ് ഈ ജീവികളുടെ സവിശേഷത. വലിയ പിൻകാലുകളും ഇവയ്ക്കുണ്ട്. കണ്ണുകൾ വലുതും ചെവികൾ ചെറുതുമാണ്.

ഭാരം കുറഞ്ഞ ഇവയ്ക്ക് മഞ്ഞകലർന്ന ബ്രൗൺ നിറത്തിലുള്ള രോമക്കുപ്പായവും വെളുത്ത വയർഭാഗവുമുണ്ട്.

യുഎസ്, കാനഡ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളിലെ മരുഭൂമികളിലാണ് ഇവ കാണപ്പെടാറുള്ളത്.

മരുഭൂമിയിൽ കാലാവസ്ഥ തീവ്രമാകുമ്പോൾ ഇവ ചിലപ്പോഴൊക്കെ മാളം കുഴിച്ച് അതിനുള്ളിലും വസിക്കാറുണ്ട്.

മരങ്ങളുടെയും പുല്ലുകളുടെയുമൊക്കെ വിത്തുകളാണ് ഇവയുടെ പ്രധാന ആഹാരം.