ആനകൾ മൂന്നാറിന്റെ മക്കൾ

3af1ct7drq886hjsg18f0a415q content-mm-mo-web-stories munnar-elephants-survival-and-struggle 181lolo4omqelj0e5pasda2fu5 content-mm-mo-web-stories-environment content-mm-mo-web-stories-environment-2024

ഒരുകാലത്ത് പശ്ചിമഘട്ടത്തിലെ ആനകളുടെ പ്രധാന ആവാസ മേഖലയായിരുന്നു മൂന്നാർ

പാരിസ്ഥിതിക സന്തുലിതാവസ്ഥ സംരക്ഷിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്ന വന്യജീവിയാണ് ആനകൾ.

മൂന്നാറിലെ ഭൂപ്രകൃതിയും ആനകളും തമ്മിലുള്ളത് അത്രമേൽ ആഴമേറിയ ആത്മബന്ധമാണ്.

ആനകൾ വേരുകളെ ഇളക്കുന്നത് പുതിയ സസ്യങ്ങളുണ്ടാക്കാൻ സഹായിക്കും.

ആനകൾ പിണ്ഡമിടുന്നതിലൂടെ ബഹുദൂരങ്ങളിലേക്ക് വിത്തുവിതരണമുണ്ടാവുകയും വനം വ്യാപിക്കുകയും ചെയ്യുന്നു.

മൂന്നാറിലെ ചോല വനങ്ങളുടെ സൃഷ്ടിയിൽ ഏറ്റവും നിർണായകമായ പങ്കു വഹിച്ചവർ ഇവരാണ്.

ആഹാരം തേടി ആനകൾ സഞ്ചരിക്കുമ്പോഴുണ്ടാകുന്ന ആനത്താരകളാണ് പിന്നീട് കാട്ടുവഴികളായത്.

ആനത്താരകളിലൂടെ ആഹാരം തേടിയിറങ്ങുന്ന പുതുതലമുറയിലെ ആനകൾ ഇന്ന് ചെന്നെത്തുന്നത് മനുഷ്യർക്കിടയിലേക്കാണ്.

മൂന്നാറിന്റെ മക്കളായ ആനകൾക്ക് ഇന്നവരുടെ മണ്ണും വിണ്ണും ‌അന്യമായിക്കൊണ്ടിരിക്കുന്നു.