രണ്ടാം ലോകയുദ്ധത്തിൽ ചില മൃഗങ്ങളും പങ്കെടുത്തിരുന്നു
അക്കൂട്ടത്തിൽ വോജ്ടെക് എന്ന കരടിയുണ്ടായിരുന്നു.
പോളിഷ് യുദ്ധത്തടവുകാർക്ക് ഇറാനിൽ നിന്നാണ് വോജ്ടെക്കിനെ ലഭിച്ചത്. അവർ അതിനെ വളർത്തി.
വളർന്നപ്പോൾ വോജ്ടെക്കും സൈന്യത്തിലൊരാളായി.
ബീയർ കുടിക്കുകയും സിഗരറ്റ് വലിക്കുകയും ചെയ്യുന്ന ഒരു കരടിയായിരുന്നു.
ജർമനിക്കെതിരെ നടത്തിയ മോണ്ടി കസീനോ പോരാട്ടത്തിന്റെ മുൻപന്തിയിൽ വോജ്ടെക് ഉണ്ടായിരുന്നു.
സൈനികരുടെ തോക്കിലേക്കുള്ള വെടിക്കോപ്പുകൾ വഹിച്ചു നടക്കുകയായിരുന്നു ഈ കരടിയുടെ പ്രധാന ദൗത്യം.
വോജ്ടെക്കിന് സൈനികനുള്ള സ്ഥാനവും നമ്പറും റാങ്കുമുണ്ടായിരുന്നു.