ആൾക്കുരങ്ങുകളിലെ കുഞ്ഞൻ ജീവികളായ ബൊനോബോകളെപ്പറ്റി അദ്ഭുത പഠനം.
മറ്റുള്ളവരുടെ അറിവില്ലായ്മ തിരിച്ചറിഞ്ഞു പെരുമാറാന്‍ ഇവയ്ക്കു കഴിയും.
യുഎസിലെ ജോൺ ഹോപ്കിൻസ് സർവകലാശാലയിലെ ഗവേഷകരാണു പഠനം നടത്തിയത്.
മറ്റുള്ളവരിലെ അറിവില്ലായ്മ കണ്ടു പെരുമാറുന്നത് മനുഷ്യരിൽ മാത്രം കാണപ്പെടുന്ന ഒരു സവിശേഷതയാണ്.
കോംഗോ നദിയുടെ തെക്കൻതീരങ്ങളിൽ മാത്രം കണ്ടുവരുന്ന ആൾക്കുരങ്ങ് വിഭാഗമാണ് ബൊനോബോകൾ.
ആദ്യം ചിമ്പൻസികളുടെ വേറിട്ട വർഗമായാണ് ഗവേഷകർ കണക്കാക്കിയത്.
1933ൽ ഇവയെ ഗ്രേറ്റ് ഏപ്‌സിൽ തന്നെ ഒരു പ്രത്യേക വിഭാഗമായി കണക്കിലെടുത്തു.