‘മ്യാവോ’യിസ്റ്റ് ശല്യം; പുണെ ഫ്ലാറ്റിൽ ‘റെയ്ഡ്’!

6f87i6nmgm2g1c2j55tsc9m434-list 59se0l1opqs3u0q3f9hr2ebfj6-list 2g8rv6l7chu0afbf6ut4hivktm

‘മ്യാവൂ മ്യാവൂ...’ കേട്ടാണ് പുണെ മാർവൽ ബൗണ്ടി പാർപ്പിടസമുച്ചയത്തിലെ താമസക്കാരുടെ ദിവസം തുടങ്ങുന്നത്.

Image Credit: Canva

രാത്രി വൈകും വരെ പൂച്ചകളുടെ കരച്ചിൽ. ഇടയ്ക്ക് വരാന്തയിലും ലിഫ്റ്റിലുമൊക്കെ അവ മിന്നിമറയും. ഫ്ലാറ്റുകൾക്കുള്ളിലും പൂച്ചകൾ കയറിയതോടെ കൗതുകം പരാതിക്കു വഴി മാറി.

Image Credit: Canva

ഒൻപതാം നിലയിലെ താമസക്കാരിയാണ് പൂച്ചയെ വളർത്തുന്നതെന്നു കണ്ടെത്തി.

Image Credit: Canva

പുണെ മുനിസിപ്പൽ കോർപറേഷൻ ഉദ്യോഗസ്ഥർ ഫ്ലാറ്റ് തുറന്നപ്പോൾ ‍ഞെട്ടി, സർവത്ര പൂച്ചകൾ!

Image Credit: Canva

എണ്ണമെടുത്തപ്പോൾ 300ൽ അധികം. അലഞ്ഞുതിരിയുന്നവയും അപകടത്തിൽപെട്ടവയുമൊക്കെയായ പൂച്ചകൾക്ക് അഭയമൊരുക്കുകയാണ് താമസക്കാരി.

Image Credit: Canva

പൂച്ചകളുടെ കരച്ചിലും ദുർഗന്ധവും പ്രയാസമുണ്ടാക്കുന്നെന്ന മറ്റു ഫ്ലാറ്റുടമകളുടെ പരാതിയിലായിരുന്നു പരിശോധന. 2 ദിവസത്തിനുള്ളിൽ പൂച്ചകളെ മാറ്റാൻ നോട്ടിസ് നൽകി.

Image Credit: Canva
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article