ഡ്രൈവിങ് ലൈസൻസിലെ തെറ്റു തിരുത്തുന്നതെങ്ങനെ?
https://sarathi.parivahan.gov.in എന്ന വെബ് വിലാസത്തിൽ പ്രവേശിക്കുക
DL Services (Replace of DL/Others) എന്ന മെനുവിൽ കയറുക
പുതിയ ഫോർമാറ്റിൽ ലൈസൻസ് നമ്പർ ടൈപ്പ് ചെയ്ത്, ജനന തീയതി രേഖപ്പെടുത്തി "cofirm" ചെയ്യുക
സ്ക്രീനിൽ കാണുന്നത് താങ്കളുടെ ലൈസൻസ് വിവരങ്ങളാണെങ്കിൽ മുന്നോട്ടു പോകാം, ലൈസൻസിലെ സംസ്ഥാനവും ആർടിഒയും തിരഞ്ഞെടുക്കുക
മൊബൈൽ നമ്പർ, ഇമെയില്‍ ഐഡി, ലിംഗം, യോഗ്യത എന്നിവ രേഖപ്പെടുത്തുക. അതിന് ശേഷം സ്ഥിര മേൽവിലാസവും ഇപ്പോഴത്തെ മേൽവിലാസവും രേഖപ്പെടുത്തണം
ജനന തിയതി, പേര്, മേല്‍വിലാസം തുടങ്ങി എന്തു മാറ്റമാണ് വരുത്തേണ്ടത് എന്ന് രേഖപ്പെടുത്തി "procead" ചെയ്യുക
ഒരു സർവീസിന് 505 രൂപയാണ് ഫീസ് പിന്നീടുള്ള സർവീസുകൾക്ക് 260 രൂപ അടക്കണം
പാസ്പോർട്ട്, ജനന സർട്ടിഫിക്കറ്റ്, സ്കൂൾ സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിങ്ങനെ ആവശ്യമുള്ള രേഖകൾ അപ്‍ലോഡ് ചെയ്യാം