പ്രീമിയം ബ്രാൻഡായ നെക്സയുടെ ഏഴാം വാർഷികത്തോടനുബന്ധിച്ച് മാരുതി സുസുക്കി ഏറ്റവും പുതിയ എസ്യുവി മോഡലായ ഗ്രാൻഡ് വിറ്റാര പുറത്തിറക്കി.
മാരുതിയിൽ നിന്നുള്ള ആദ്യ ഹൈബ്രിഡ് എൻജിനുമായി എത്തുന്ന വിറ്റാര കമ്പനിയുടെ ഇലക്ട്രിക് യുഗത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പായാണ് കണക്കാക്കപ്പെടുന്നത്.
സെൽഫ് ചാർജിങ് ശേഷിയുള്ള ഇന്റലിജെന്റ് ഹൈബ്രിഡ് ടെക്നോളജിയാണ് മാരുതി പുതിയ മോഡലിൽ അവതരിപ്പിക്കുന്നത്.
27.97 കീമീ മൈലേജ് അവകാശപ്പെടുന്ന 1.5 ലിറ്റർ ഹൈബ്രിഡ് എൻജിനാണുള്ളത്, 21.11 കീമീ ഇന്ധനക്ഷമത ലഭിക്കുമെന്ന് കരുതപ്പെടുന്ന 1.5 ലീറ്റർ നെക്സ്റ്റ് ജെൻ കെ-സീരീസ് എൻജിനിലും വാഹനം എത്തുന്നുണ്ട്.
പനോരമിക് സൺറൂഫ്, 360 ഡിഗ്രി ക്യാമറ, വോയിസ് അസിസ്റ്റ്, വയർലെസ് ചാർജർ,ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഹെഡ്സ് അപ് ഡിസ്പ്ലേ, കണക്റ്റർ കാർ ടെക്ക് എന്നിവയുമാണ് പുതിയ എസ്യുവിയിൽ.
സുരക്ഷയ്ക്കായി 6 എയർബാഗുകൾ, ടയർ പ്രെഷർ മോണിറ്ററിങ് സിസ്റ്റം, ഹിൽ അസിസ്റ്റോടു കൂടിയ ഇഎസ്പി. ഹിൽ ഡിസൻഡ് കൺട്രോൾ, വെന്റിലേറ്റഡ് സീറ്റുകൾ തുടങ്ങിയ ഫീച്ചറുകൾ വാഹനത്തിലുണ്ട്.
ഇവി, ഇക്കോ, പവർ, നോർമൽ എന്നിങ്ങനെയുള്ള വിവിധ ഡ്രൈവ് മോഡിൽ ഹൈബ്രിഡ് എൻജിനിലും മാരുതി സുസുക്കിയുടെ 1.5 ലീറ്റർ എൻജിനിലും വാഹനം ലഭ്യമാണ്