എസി ഗ്യാസ് പരിശോധിക്കുക, ലീക്കുകളില്ലെന്ന് ഉറപ്പുവരുത്തുക, വാഹനത്തിനു പുറത്തുനിന്ന് വായു വലിച്ചെടുക്കുന്ന ഭാഗത്തെ ഫിൽറ്റർ വൃത്തിയുള്ളതാണെന്ന് ഉറപ്പുവരുത്തുക..
കഴിവതും തണലുള്ള ഭാഗങ്ങളിൽ പാർക്ക് ചെയ്യുക. വെയിൽ പാർക് ചെയ്താൽ വിൻഡോ 5 സെന്റിമീറ്റർ വീതം താഴ്ത്തിയിടാം. വാഹനത്തിന്റെ വശങ്ങളിലെ വിൻഡോകളിൽ ഒട്ടിച്ചുവയ്ക്കുന്ന വിധത്തിലുള്ള സൺ ഷെയ്ഡുകൾ ഉപയോഗിക്കാം.
വിൻഡോകളെല്ലാം പൂർണമായി താഴ്ത്തി പുറത്തുനിന്നുള്ള വായു ഉപയോഗിക്കുന്ന മോഡിൽ ഫാൻ ഓൺ ചെയ്ത് വയ്ക്കാം. പ്ലാസ്റ്റിക് - ഫൈബർ ഭാഗങ്ങൾ ചൂട് കൂടുമ്പോൾ രാസമാറ്റം സംഭവിച്ച് വിഷവാതകങ്ങൾ പുറത്തുവിട്ടേക്കാം. ഇതു ശ്വസിക്കുന്നത് ആരോഗ്യകരമല്ല.
വാഹനത്തിന്റെ എൻജിനിലെ ചൂട് നിയന്ത്രിക്കുന്നതിനുള്ള സംവിധാനമാണ് കൂളന്റ്. ആവശ്യമായ അളവിൽ വാഹനത്തിൽ കൂളന്റ് ഇല്ലാതായാൽ വേനൽക്കാലത്ത് എൻജിൻ അമിതമായി ചൂടാകും.
ചൂട് കൂടുതലാകുന്നതിനൊപ്പം ഘർഷണം മൂലവും ടയറിനുള്ളിൽ മർദം ഉണ്ടാക്കും. ഇതിന് നൈട്രജൻ ഉപയോഗിക്കുന്നത് ഫലപ്രദമാണ്.
ബാറ്ററി വാട്ടർ കൃത്യമാണെന്നും ദ്രാവകം കുറവല്ലെന്നും ഉറപ്പാക്കണം. ടെർമിനലിലെ പൊടിപടലങ്ങൾ നീക്കം ചെയ്തു പെട്രോളിയം ജെല്ലി പുരട്ടി സംരക്ഷിക്കാം.
ദീർഘനേരം പാർക്ക് ചെയ്യുന്ന വേളയിൽ വൈപ്പറുകൾ വിൻഡ് ഷീൽഡിൽ നിന്ന് ഉയർത്തി വയ്ക്കാം.
വിൻഡ്ഷീൽഡ് വാഷിങ് സംവിധാനത്തിൽ വെള്ളമോ, വാഷിങ് ലിക്വിഡോ ഉണ്ടെന്ന് ഉറപ്പാക്കണം