കൈകളിലേക്കു വെയിൽ അടിക്കാതെ മുഴുക്കൈ ഷർട്ടോ, സോക്സോ ഇട്ടു വേണം വാഹനം ഓടിക്കാൻ..
മുഖം പൂർണമായും മറയ്ക്കുന്ന ഹെൽമറ്റ്, ഒപ്പം മാസ്ക് എന്നിവ ധരിക്കാം. യുവി– ആന്റിഗ്ലെയർ ഗ്ലാസുകൾ ധരിക്കുന്നത് നല്ലത്
പറ്റിയാൽ പകൽ 11 മുതൽ 3 വരെ ഇരുചക്ര വാഹനങ്ങളിലെ യാത്ര ഒഴിവാക്കുക
നല്ല ചൂടുള്ള സമയത്ത് പ്രായമായവർ, ഗർഭിണികൾ, കൊച്ചുകുട്ടികൾ എന്നിവരുടെ യാത്ര ഒഴിവാക്കാം.
ചൂടുസമയത്തെ യാത്രയ്ക്കിടെ ഐസ് ഇട്ട വെള്ളവും മറ്റും കുടിക്കുന്നതു നല്ലതല്ല. ജലദോഷം, പനി, തൊണ്ടയിലെ പ്രശ്നങ്ങൾ എന്നിവ ഉണ്ടാകാം.
യാത്രയ്ക്കിടെ കുടിക്കുന്ന ജലം ശുദ്ധമല്ലെങ്കിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കുണ്ടാകാം.
പകൽയാത്രയ്ക്കിടെ ശുദ്ധജലം കൊണ്ടുപോകാൻ ചില്ലുകുപ്പികൾ, സ്റ്റീൽ കുപ്പികൾ എന്നിവ ഉപയോഗിക്കണം.
ദേഹത്തു ചുവന്നുതുടുത്ത പാടുകൾ, ത്വക്ക് തടിച്ചുപൊങ്ങൽ, അസഹനീയമായ ചൊറിച്ചിൽ എന്നിവയുണ്ടെങ്കിൽ വൈദ്യസഹായം തേടുക