സ്വിഫ്റ്റിന്റെ പുതിയ മോഡൽ വിപണിയിൽ, വില 6.49 ലക്ഷം രൂപ മുതൽ 9.64 ലക്ഷം രൂപ..
ആറ് മോഡലുകളിൽ മാനുവൽ ഗിയർബോക്സും അഞ്ചു മോഡലുകളിൽ എജിഎസ് ഗിയർബോക്സ് മോഡലും ലഭിക്കും
സ്റ്റർ ബ്ലൂ, നോവൽ ഓറഞ്ച് എന്നീ പുതിയ നിറങ്ങൾ അടക്കം ഒമ്പത് നിറങ്ങൾ
മാനുവൽ മോഡലിന് 24.8 കിലോമീറ്ററും എജിഎസ് മോഡലിന് 25.75 കിലോമീറ്ററുമാണ് ഇന്ധനക്ഷമത.
എല്ലാ മോഡലുകളിലും ആറ് എയർബാഗിന്റെ സുരക്ഷ
40 ൽ അധികം കണക്റ്റഡ് കാർ ഫീച്ചറുകള്‍, 9 ഇഞ്ച് ഡിസ്പ്ലെ സ്മാർട്ട്പ്ലെ പ്രോ പ്ലസ് ഇൻഫോടെയിൻമെന്റ് സിസ്റ്റം
വയർലെസ് ചാർജർ, പിന്നിൽ രണ്ട് ഫാസ്റ്റ് ചാർജിങ് പോർട്ടുകൾ, 4.2 ഇഞ്ച് മൾട്ടി ഇൻഫർമെഷൻ ഡിസ്പ്ലെ, റിയർ വ്യൂ ക്യാമറ
3,860 എംഎം നീളവും 1,695 എംഎം വീതിയും 1,500 എംഎം ഉയരവുമുള്ള പുതിയ സ്വിഫ്റ്റിന്റെ വീല്‍ ബേസ് 2,450എംഎം
നിലവിലെ മോഡലിനെ അപേക്ഷിച്ച് 15 എംഎം നീളവും 30 എംഎം ഉയരവും കൂടുതലാണെങ്കില്‍ വീതി 40എംഎം കുറഞ്ഞിരിക്കുകയാണ്
ബലേനോ, ഫ്രോങ്‌സ്, ബ്രെസ തുടങ്ങിയ മോഡലുകളിലെ ഇന്റീരിയറുമായാണ് പുതിയ സ്വിഫ്റ്റിന്റെ ഇന്റീരിയറിന് സാമ്യം
ആറ് എയര്‍ ബാഗുകളും ഇഎസ്‌സിയും ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റും സ്റ്റാന്‍ഡേഡ് സുരക്ഷയായി സ്വിഫ്റ്റിന്റെ എല്ലാ മോഡലുകളിലും
1.2 ലീറ്റര്‍, ത്രീ സിലിണ്ടര്‍, നാച്ചുറലി അസ്പയേഡ് Z12E പെട്രോള്‍ എന്‍ജിനാണ് പുതിയ സ്വിഫ്റ്റിലുള്ളത്.
82 എച്ച്പി കരുത്തും പരമാവധി 112 എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന എന്‍ജിൻ