മാരുതി സുസുക്കിയുടെ ജനപ്രിയ സെഡാൻ ഡിസയറിന്റെ പുതിയ മോഡൽ വിപണിയിൽ.
ഒമ്പത് മോഡലുകളിലായി വിപണിയിലെത്തിയ വാഹനത്തിന്റെ വില 6.79 ലക്ഷം രൂപ മുതലാണ്.
ഗ്ലോബൽ എൻസിഎപിയിൽ അഞ്ചു സ്റ്റാർ സുരക്ഷ നേടിയ മാരുതിയുടെ ആദ്യ കാറാണ് ഡിസയർ.
മുതിർന്നവരുടെ സുരക്ഷയിൽ 5 സ്റ്റാറും കുട്ടികളുടെ സുരക്ഷയിൽ നാല് സ്റ്റാറും ഡിസയറിന് ലഭിച്ചു.
ആറ് എയർബാഗുകളും ഇഎസ്‌സിയും പെഡസ്ട്രിയൻ പ്രൊട്ടക്ഷനുമെല്ലാം ഡിസയറിന്റെ അടിസ്ഥാന മോഡൽ മുതലുണ്ട്.
മുതിർന്നവരുടെ സുരക്ഷയിൽ 34 ൽ 31.24 മാർക്കും കുട്ടികളുടെ സുരക്ഷയിൽ 48 ൽ 39.20 മാർക്കും ഡിസയറിന് ലഭിച്ചു.
ഡിസൈനില്‍ വലിയ മാറ്റങ്ങളാണ് പുതിയ ഡിസയറില്‍ മാരുതി സുസുക്കി വരുത്തിയിരിക്കുന്നത്.
സെഗ്‌മെന്റിൽ തന്നെ ആദ്യമായി സൺറൂഫുമായി എത്തുന്ന കാറാണ് ഡിസയർ.
സ്വിഫ്റ്റിന്റെ സെഡാന്‍ മോഡലിനു മുന്‍ ഡിസയറുകളേക്കാള്‍ തനതായ വ്യക്തിത്വം നല്‍കുന്ന ഡിസൈനാണ് ഇത്തവണ നല്‍കിയിരിക്കുന്നത്.
മുന്‍ ഗ്രില്ലിൽ ഹെഡ്‌ലാംപുകള്‍ വരെ നീളുന്ന പിയാനോ ബ്ലാക് ഫിനിഷിലുള്ള സ്ട്രിപാണ് അതിൽ എടുത്തു പറയേണ്ടത്