'അഫോർഡബിള്‍ ഹൗസിങ് നയം' പ്രവാസികള്‍ക്ക് നേട്ടമോ?
ദുബായ് കിരീടാവകാശിയായ ഷെയ്ഖ് ഹംദാന്‍ പ്രഖ്യാപിച്ച അഫോർഡബിള്‍ ഹൗസിങ് നയം പ്രവാസികൾക്ക് ഗുണകരം.
ജോലി സ്ഥലത്തിന് അടുത്ത് താമസ സൗകര്യങ്ങള്‍ ലഭ്യമാക്കുകയെന്നുളളതാണ് അഫോഡബിൾ ഹൗസിങ് നയം ലക്ഷ്യമിടുന്നത്.
ദുബായിലെ റിയല്‍ എസ്റ്റേറ്റ് മേഖലയിലും അഫോർഡബിള്‍ ഹൗസിങ് നയം പുത്തൻ ഉണർവ് നല്‍കും
ജോലി സ്ഥലത്തിനടുത്ത് താങ്ങാനാകുന്ന ചെലവില്‍ താമസ സൗകര്യം ലഭിച്ചാല്‍ അത് നിരവധി പേർക്ക് ഉപകാരപ്രദമാകും.
ദുബായുടെ വികസന ചരിത്രത്തില്‍ തന്നെ നിർണായകമായ തീരുമാനങ്ങളിലൊന്നാണ് ഇത്.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും മതിയായ സേവനങ്ങൾ ഉറപ്പാക്കുന്നതിനും ഹൗസിങ് നയം സഹായകമാകും.
ജനങ്ങള്‍ കൂടുതലായി എത്തുന്നതോടെ രാജ്യത്തിന്റെ വരുമാനവും വർദ്ധിക്കും.