മക്കയിലും മദീനയിലും പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്ത് ലക്ഷങ്ങൾ..
പുത്തൻകോടികൾ അണിഞ്ഞെത്തി പെരുന്നാൾ പ്രാർഥനകൾ പൂർത്തീകരിച്ച വിശ്വാസികൾ ഈദ് ആശംസകൾ കൈമാറി
മക്കയിൽ നടന്ന പെരുന്നാൾ നമസ്കാരത്തിന് ഇമാം ഷെയ്ഖ് സാലിഹ് ബിൻ അബ്ദുല്ല ബിൻ ഹുമൈദ് നേതൃത്വം നൽകി.
മദീനയിലെ പ്രവാചക പള്ളിയിൽ നമസ്കാരത്തിന് ഇമാം ഷെയ്ഖ് ഡോ.അഹമ്മദ് ബിൻ അലി ഹുദൈഫി നേതൃത്വം നൽകി.
മക്ക ഗ്രാൻഡ് മോസ്കിലെ പെരുന്നാൾ നമസ്കാരത്തിൽ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ പങ്കെടുത്തു.
ജിദ്ദയിൽ അൽ സലാം പാലസിൽ സൗദി ഭരണാധികാരി സൽമാൻ രാജാവ് പെരുന്നാൾ നമസ്കാരം നടത്തി.