ജോലി ആഴ്ചയിൽ 24 മണിക്കൂർ മാത്രം.
വിദേശ വിദ്യാർഥികളുടെ പാർട്‌ടൈം ജോലി വ്യവസ്ഥകളിൽ അനുവദിച്ചിരുന്ന ഇളവ് കാനഡ പിൻവലിച്ചു.
വരുന്ന സെപ്റ്റംബർ മുതൽ ആഴ്ചയിൽ 24 മണിക്കൂർ എന്ന വ്യവസ്ഥ പ്രാബല്യത്തിൽ വരും
സിബിഐഇ 2022 ലെ റിപ്പോർട്ട് അനുസരിച്ച് 3,19,130 ഇന്ത്യൻ വിദ്യാർഥികളാണ് കാനഡയിലുള്ളത്.
കോളജുകളിലും സർവകലാശാലകളിലും രാജ്യാന്തര വിദ്യാർഥികളിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്.
ആഴ്ചയിൽ 28 മണിക്കൂറിലേറെ ജോലി ചെയ്യുന്ന വിദ്യാർഥികളുടെ അക്കാദമിക് നിലവാരം മോശമാകുന്നതായി ഈയിടെ പഠനത്തിൽ കണ്ടെത്തിയിരുന്നു.