വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാൻ നിർണായക പ്രഖ്യാപനവുമായി ഷാർജ
ഷുറൂഖിന്റെ മേൽനോട്ടത്തിലാവും പുതിയ ദേശീയോദ്യാനത്തിന്റെ പ്രവർത്തനം.
മലീഹ മരുഭൂമിയാണ് മലീഹ നാഷനൽ പാർക്കായി മാറുക.
സാംസ്കാരിക പൈതൃകവും പ്രകൃതിവിഭവങ്ങളുമെല്ലാം വരുംതലമുറകൾക്കായി കരുതിവയ്ക്കാനുള്ള ഷാർജയുടെ ശ്രമങ്ങളുടെ തുടർച്ചയാണ് മലീഹ.
നിർമാണപ്രവർത്തനം ഈ വർഷം മൂന്നാം പാദത്തോടെ പൂർത്തീകരിക്കും.
മലീഹ നാഷനൽ പാർക്കിൽ ഗവേഷണ അവസരങ്ങളുമുണ്ടാവും.