ഒട്ടകങ്ങളോടുള്ള സൗദി ഭരണാധികാരികളുടെ സ്നേഹത്തിന്റെ കഥയ്ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
സൗദി രാജാക്കൻമാരും ഒട്ടകങ്ങളും തമ്മിലുള്ള ബന്ധത്തെ 'ഒട്ടകങ്ങളിലേക്കുള്ള ചരിത്ര യാത്ര' എന്ന പുസ്തകത്തിൽ വിവരിക്കുന്നു.
സൗദി പൈതൃകത്തിന്റെയും സംസ്കാരത്തിന്റെയും ഏറ്റവും പ്രധാനപ്പെട്ട പ്രതീകങ്ങളിലൊന്നാണ് ഒട്ടകം.
അബ്ദുൽ അസീസ് രാജാവിന്റെ ഏറ്റവും പ്രശസ്തമായ ഒട്ടകങ്ങളിലൊന്നായിരുന്നു 'മസിഹ'.
ദേശീയ ഉത്സവം എന്ന നിലയിൽ 1985-ൽ ഒട്ടക ഓട്ട മത്സരം സംഘടിപ്പിച്ചു.
എല്ലാ വർഷവും ജനാദ്രിയ ഗ്രൗണ്ടിൽ നാടോടി പൈതൃക ഗ്രാമ പരിപാടിയുടെ ഭാഗമായി ഒട്ടക ഓട്ട മത്സരം സംഘടിപ്പിക്കുന്നു.